രചന : ഷിബു കണിച്ചുകുളങ്ങര .✍
മഴമേഘം നാണിച്ചു തല താഴ്ത്തുംനേരം
ഓമനക്കണ്ണാ നിൻ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ.
പ്രതിവർണ്ണം നിന്നുടലിൽ പ്രതിഫലിക്കും നേരം
മതിവരായെൻ കണ്ണിണകൾ മിഴിവേറ്റി നില്ക്കുന്നു.
ഡംഢക സംഢക മേളത്തിൽ തായമ്പക ഉണരുമ്പോൾ
ധിംധിമി ധിംധിമി താളത്തിൽ ഈരടികൾ പാടുന്നു.
തകധിമി തകധിമി താളത്തിൽ ഗീതങ്ങൾ കേൾക്കുമ്പോൾ
ദുന്ദുഭിമേളത്തിൽ എൻ ശ്രവണാഞ്ജലി നമിക്കുന്നു.
മഴമേഘം നാണിച്ചു തല താഴ്ത്തും നേരം
ഓമനക്കണ്ണാ നിൻ് ചെഞ്ചുണ്ടിൽ പുഞ്ചിരിയോ
പ്രതിവർണ്ണം നിന്നുടലിൽ പ്രതിഫലിക്കും നേരം
മതിവരായെൻ കണ്ണിണകൾ മിഴിവേറ്റി നില്ക്കുന്നു
ഡംഢക ഡംഢക മേളത്തിൽ കാളിന്ദി ഉണരുമ്പോൾ
ധിംധിമി ധിംധിമ താളത്തിൽ മയിലാട്ടം കാണുന്നു.
തകധിമി തകധിമി താളത്തിൽ നാട്യങ്ങൾ അരങ്ങേറുമ്പോൾ
ദുന്ദുഭി മേളത്തിൽ കാർവർണ്ണൻ ആട്ടങ്ങൾ ആടുന്നു.
മഴമേഘം നാണിച്ചു തല താഴ്ത്തും നേരം
ഓമനക്കണ്ണാ നിൻ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ
പ്രതിവർണ്ണം നിന്നുടലിൽ പ്രതിഫലിക്കും നേരം
മതിവരായെൻ കണ്ണിണകൾ മിഴിവേറ്റി നില്ക്കുന്നു.
