ഹേ, മനുഷ്യാ എവിടെയാണ് നീ ..
ഭൂമിയിൽ മനുഷ്യനില്ല.
മതമുണ്ട് , ജാതി ഉണ്ട് .
മനുഷ്യനുണ്ടോ ?
ഹിന്ദുവുണ്ട്.
ക്രിസ്ത്യനുണ്ട്
മുസ്ളിംമുണ്ട്.
മനുഷ്യൻ മാത്രമില്ല.
എവിടെ നോക്കിയാലും
കൂണ് പോലെ മുളക്കും
അമ്പലങ്ങളും
പള്ളികളും
മോസ്കുകളുo
മനുഷ്യനില്ല അവിടെങ്ങും
സ്വയംദൈവങ്ങളാകുന്നു
ചിലർ
സ്വർണ്ണ ബിംബങ്ങളിൽ ദേവനും ദേവിയും .
പൊന്നിൻ കുരിശിൽ തൂങ്ങും ക്രിസ്തുവും .
പൊന്നിലും പെണ്ണിലും വീഴുന്നവരും .
മത ഭ്രാന്തന്മാർ അരങ്ങു വാഴും .
രാഷ്ട്രിയ കോമാളികൾ
തമ്മിലടിക്കും
ഇവർക്കിടയിൽ
മനുഷ്യാ നീ എവിടെ ?
മൃഗങ്ങൾ പോലും
നാണിക്കും നിന്റെ
പ്രവൃത്തികൾ .
കുഞ്ഞുകുട്ടികൾക്കും അമ്മ പെങ്ങന്മാർക്കും
ധൈര്യമായി നടക്കാൻ പറ്റുമോ?
അവരിന്ന് പീഡന വസ്തു അല്ലേ !
എവിടെ , മനുഷ്യാ നീ !
ഇനി നീആദിമ മനുഷ്യനായി വീണ്ടും ജനിക്കണം
എങ്കിലേ ഭൂമിയിൽ മനുഷ്യനുണ്ടാകു .
ഇപ്പോളുള്ളതെല്ലാം മത രാഷ്ടിയ ജാതി കാട്ടാളന്മാർ .
മനുഷ്യാ നീ വേഗം പുനർജനിക്കുക.
വീണ്ടുമീ ഭൂമിയെ
മിത്തുകൾക്കിടമില്ലാത്തോരു സ്വർഗ്ഗം സൃഷ്ടിക്കുവാൻ .
ഹേയ് മനുഷ്യാ….!

By ivayana

Leave a Reply

Your email address will not be published. Required fields are marked *