അയ്യനാദിയിൽ അകായനായി
അപാരതയിലാനന്ദപൂർണ്ണനായി
അഖിലവുമലിയുമവബോധമോടെ
അമർത്യാധിപനാമനുശാസകനായി.

അമൂലമാമചലാചലങ്ങളിൽ
അശ്വാവേഗനാം അനിലനായി
അനന്തശ്രീഭൂതനാഥസർവ്വസ്വം
അനാദിയായിയെങ്ങും നിറയുന്നു.

അമരനാമയ്യപ്പനാദിയുഗത്തിൽ
അമരാവതിയിലെസുരസഭയിൽ
അന്ത്യശാസകനാം ധർമ്മപതിക്ക്
അരികിലായിപൂർണ്ണാപുഷ്‌കലമാർ.

അജയ്യനായി യോഗദണ്ഡേന്തി
അനന്തകാലമധികാരമോടെ
അശനിയാനിഹനനമിരിക്കെ
അടിമയായിയാരുമാരാധിച്ചീടും.

അരുണോദയസമപ്രഭാകായം
അക്രൂരനായചലകർത്തവ്യനായി
അടക്കം വന്നോരാജ്ഞാനുഭാവൻ
അലങ്കാരമോടെ ആരൂഢനായി.

അന്യായമേറുമാകാരങ്ങൾക്ക്
അധികാരശാസനമമരുമ്പോൾ
അമരത്തിരുന്നതികഠിനനായി
അനുയോജ്യമാം ശിക്ഷാപാഠകൻ.

അനന്തരമാകലിയുഗത്തിൽ
അബ്ദങ്ങൾ തപസ്സ്വിയാമംഗന
അയോജിനനാലേഅന്യയമാകണം
അധീശ്വരനാലുള്ള വരബലത്താൽ.

അഹങ്കാരമോടെമഹിഷിമഹാബല
അവനിയിലാകെയോധസംരാവം
അരാതിയായിക്ഷിപ്രകോപത്താൽ
അമംഗളയാം അഭാവമായിടുന്നു.

അയോനിജനായി യുദ്ഗമമായ
അയ്യനൂഴം കാത്തവളെ വധിക്കാൻ
അസിരവുമായവളോടടരാടവേ
അപരാധിക്കുമുക്തിയേകുന്നു.

അനന്തരമടവിയിലാമഹാശയൻ
അവധാനചിത്തയോഗാരൂഢനായി
അഗ്നിയായലിഞ്ഞവതാരമായി
അഭയമേകുന്നുപാസനാസ്ഥാനം.

അഭാഷണ ഉപകുർവ്വാണനായി
അഞ്ചിതസുരഭിയിലലിഞ്ഞലിഞ്ഞ്
അഷ്ടപദകാന്തിയാലദൃച്ഛയോടെ
അഭിഷ്ടവരദായകനായഹിഭൂവിൽ.

അയ്യനേ ഉപാസിക്കുന്നോരെല്ലാം
അയ്യനായി തന്നെ തീരുമ്പോൾ
അന്തരായമൊഴിഞ്ഞാസ്ഥയാൽ
അരിഷ്ടതാതിയാമുത്തമനായി.

അയ്യനടവിയിൽ ഗാനമൂർത്തിയായി
അയമുഷസ്സിലെ തുഷാരമകറ്റുന്ന
അചലകളേബര കാന്തിയായെന്നും
അമാനസ്യമില്ലാതനുകമ്പയാലെ.

അതിശക്തനായി കലിയുഗവരദൻ
അന്തരംഗത്തിലധ്യായമായെന്നും
അഭിവൃത്തിയിലുദർച്ചിസ്സായവൻ
അഭയസ്ഥാനത്തഭിഷ്ടുതനായി.

അഭിഗാരമായുരുകുമാര്യദുഃഖം
അന്യഭൃതകൂജനാരവാരാഗം
അത്യുൽക്രോശധ്വനികളാൽ
അമലതയിലലിഞ്ഞാനന്ദമായി.

അഡ്വ: അനൂപ് കുറ്റൂർ .

By ivayana

Leave a Reply

Your email address will not be published. Required fields are marked *