രചന : സഫി അലി താഹ ✍
പർവ്വതങ്ങൾ നടന്നു
കയറുകയും
പുതുകാഴ്ചകൾ
തേടുകയും
ചെയ്യുന്നൊരാളായിരുന്നു,
മനുഷ്യരേക്കാൾ പുസ്തകങ്ങളെയും
മരങ്ങളെയും,പൂക്കളെയും,
പ്രകൃതിയെ തന്നെയും
അയാൾ സ്നേഹിച്ചിരുന്നു,
നിലാവിനോടും കടലിനോടും
സംസാരിച്ചിരുന്നു…..
അവർക്ക് മാത്രം മനസിലാകുന്ന
ലിപികളിൽ അവരത്
അടയാളമാക്കിയിരുന്നു…..
മനുഷ്യരിൽ ചിലർ
അയാളിലെന്തോ സന്തോഷം
കണ്ടെത്തുകയും
സ്നേഹിക്കുകയും ചെയ്തു,
ഏകാന്തതയിൽ
ജീവിക്കാൻ ഒരുപാട് കാരണം
ഉണ്ടായിരുന്നൊരാൾക്ക്
‘മനുഷ്യർ’ സ്നേഹിച്ചു
തുടങ്ങിയപ്പോൾ
ജീവിക്കാതിരിക്കാൻ
അനവധി കാരണങ്ങളായി.
നന്ദി.
ജീവിക്കാൻ കാരണങ്ങൾ
നൽകുന്ന മനുഷ്യർ ഭാഗ്യമാണ്…..
മരണച്ചുഴികളിലേക്ക് കൈപിടിക്കാത്ത
മനുഷ്യൻ അനുഗ്രഹമാണ്…..
നിന്നിലേക്കുള്ള ഓരോ നോട്ടവും
പിന്നെയുമെന്നിൽ
ജീവന്റെ പച്ചപ്പ് തുന്നുന്നു.
ഞാൻ ജീവിച്ചിരിക്കാനായി
എന്നിൽനിന്നും
വിട്ടുപോകാത്തയെന്റെ ജീവനേ…..
നന്ദി.
🖤🍀