രചന : ഒ.കെ. ശൈലജ ടീച്ചർ✍
എന്നരികിൽ വന്നെങ്കിലെന്നു നീ
ആശിക്കും നേരത്ത്
അനുരാഗലോലയായ് ഞാനെത്തിടുന്നു
ഹൃദയത്തിൻ തന്ത്രിയിൽ
സ്നേഹം പൊഴിയുന്ന സ്വരരാഗസുധയായി മാറിടുന്നു
നോവുകളേറേ
നിറഞ്ഞ നിൻ വീഥിയിൽ
സ്നേഹത്തിൻ തിരിനാളമായി പ്രകാശിച്ചു ഞാൻ
കനിവിൻ തുഷാരമായി പെയ്തിറങ്ങി
ആശ്വാസകിരണമായി വാരിപ്പുണർന്നു
പുണ്യമേ നീയെൻ
ജീവനായി
വർണ്ണങ്ങൾ വറ്റിവരണ്ടയെൻ
ഹൃത്തിനെ സപ്ത വർണ്ണങ്ങളാൽ
നീ അലങ്കരിച്ചു
കാറും കോളും നിറഞ്ഞ
നിൻ വഴിയിൽ
കുളിർകാറ്റായി വന്നു തഴുകിയപ്പോൾ
മഴ പെയ്ത് തെളിഞ്ഞ മാനം കണക്കെ
നിൻ വദനത്തിൽ നിലാവുദിച്ചുവല്ലോ.
.
