രചന : സുരേഷ് പൊൻകുന്നം ✍
രാഷ്ട്രീയം ഒരു ഫോറസ്റ്റ് ആണ്,
അനവധി ഹ്രിംസ ജന്തുക്കളും
നായാട്ടുകാരും
പതിയിരിക്കുന്നൊരിടം,
ഏതെങ്കിലും നിരപരാധി വഴിതെറ്റിയാ
കാട്ടിലകപ്പെട്ടാൽ ശേഷിക്കുന്നത്
എല്ലും തോലുമായിരിക്കും
ചിരിയ്ക്കുന്ന
ക്രൂര മൃഗങ്ങളുടെ തേറ്റ
ആർക്കും കാണാൻ പറ്റില്ല.
രാഷ്ട്രീയം ഒരു ഫോറസ്റ്റ് ആണ്,
ആ ഫോറസ്ററ് മുഴുവൻ കാടാണ്
ആ കാട്ടിൽ മുഴുവൻ കാട്ടാളന്മാരുമാണ്.
ഈ കവിതയുടെ പ്രത്യേകത
ഞാനും ഒരു രാഷ്ട്രീയക്കാരൻ
എന്നുള്ളതാണ്…
പക്ഷേ,
എനിക്ക് തേറ്റ ഇല്ലാത്തതിനാൽ
ആരുമെന്നെ തിരിച്ചറിയുന്നില്ല..
വ്യത്യസ്തനാമൊരു ബാർബറാം
ബാലനെ സത്യത്തിലാരും
തിരിച്ചറിഞ്ഞില്ല…
