രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
നിൻ ചെന്താമര ചുണ്ടിൻ
മധുനുകർന്നു ഓമനേ…
നീയെന്നെ മടിയിരുത്തി
മതിയാവോളം വെണ്ണ –
നീയേകിയതും …..
മനസ്സിൽ നീ
നന്മയാം തേൻ
മഴപോൽ ചെരിഞ്ഞും
നാളിന്നിലുമോർമ്മയായ്
മാനസ്സസുന്ദരമനോഹരി ….
നീ ലക്ഷമിയായ്
മമ ഏഴുസ്വരമണിയും
നീ മണിക്യമുത്തായ്
മാതയായ് അന്നമൂട്ടി
നീ നക്ഷത്ര ചാരുമുഖി….
മമ മറിയയായും
നീ ആമിനയായും
മനസ്സിൽ പീലി വിടർത്തി
നീയേകിയ പാൽ
മതിമറന്നുണ്ടു …..
നീ പാടും വഴികൾ
മനവെളിച്ചമാകാൻ
നിന്നിലലിഞ്ഞു
മായാതെ തുടരുന്നു
നീ പഴയ ശീലുകൾ …
മാറുക നീ
നീറും കൊലകളിൽ
മതിയാർന്ന് കാളിയാകാതെ
നൽ മർത്ത്യനായ് വാഴൂ
മാതാവാം ഭൂവിനായ് ……
നിൻ നിണം നല്ലതല്ല
മാതാവിൻമാറിൽ
നാണിച്ചു മാറുക
മതമേതായാലും
നീ ഈക്ഷേത്രമിതിൽ ….