രചന : രഘുനാഥ് കണ്ടോത്തു ✍
ശുഭ്രശൂന്യമനമാം കടലാസുതാളുമായ്
സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്
ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻ
വിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!
മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചു
മണ്ണാകുവോളമാലിപികളും മായുമോ?
ഭൂമിയെമെല്ലെത്തിരിച്ചു കറക്കണം
ഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻ
പള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണം
പള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണം
കള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണം
വള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!
വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണം
നൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!
ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാം
നരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!
പൊള്ളയാമിപ്പാഴ്മുളന്തണ്ടിന്‍ കൊഞ്ചലായി നീ
മുരളിയായി നീ ഗീതാസരസ്സിന്‍ കുഞ്ഞോളങ്ങളായിനീ
കള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി നീ
വെള്ളിവെളിച്ചമായ് ജ്ഞാനജ്യോതിയുമായി നീ
കളങ്കമന്യമാമഞ്ചുകാരന്റെ പിഞ്ചുനെഞ്ചകം
പങ്കുവച്ചുണ്ടു സ്നേഹലോകവുമായിതു!
കാട്ടുനെല്ലിക്കനിപോലെ ചന്തമാർന്നു ജീവിതം
കയ്പുതന്നു കൽക്കണ്ടമായ് മാറിയതും‐കണ്ടു ഞാൻ!
വരിക!വരിക!സഹജരേ! തിരികെ കൊണ്ടു‐വന്നിടാം
ഗരിമയാർന്ന നഷ്ടബാല്യം ,ഗഗനമെങ്ങും‐പാറിടാം!
പാവങ്ങൾക്കായ് പ്രാപ്യമാക്കി കലാലയങ്ങളാ ‐ബസ്സുകൾ
വാങ്ങിയതോ തുച്ഛമായ നാണയത്തിൻ‐തുട്ടുകൾ!‐‐
അക്ഷരസാരസ്വതക്ഷേത്രമേ!!
ശുഭ്രശൂന്യമനമാം കടലാസുതാളുമായ്
സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്
ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻ
വിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!
മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചു
മണ്ണാകുവോളമാലിപികളും മായുമോ?
ഭൂമിയെമെല്ലെത്തിരിച്ചു കറക്കണം
ഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻ
പള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണം
പള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണം
കള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണം
വള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!
വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണം
നൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!
ധരതിരിഞ്ഞുതേഞ്ഞബാല്ല്യം വീണ്ടുമാസ്വദിച്ചി‐ടാം
നരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!
പൊള്ളയാമിപ്പാഴ്മുളന്തണ്ടെടുത്തു കൊഞ്ചി നീ
മുരളിയാക്കി ഗീതപെയ്തു പൊയ്കകളുമാക്കി‐നീ
കള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളാക്കി നീ
വെള്ളിവെളിച്ചമായ് ജ്ഞാനജ്യോതിയുമാക്കി നീ
സങ്കുചിതമാമഞ്ചുകാരന്റെ പിഞ്ചുനെഞ്ചകം
പങ്കുവച്ചുണ്ടു സ്നേഹലോകവുമായിതു!
കാട്ടുനെല്ലിക്കനിപോലെ ചന്തമാർന്നു ജീവിതം
കയ്പുതന്നു കൽക്കണ്ടമായ് മാറിയതും‐
കണ്ടു ഞാൻ!
വരിക!വരിക!സഹജരേ! തിരികെ കൊണ്ടു‐
വന്നിടാം
ഗരിമയാർന്ന നഷ്ടബാല്ല്യം,ഗഗനമെങ്ങും‐
പാറിടാം!
പാവങ്ങൾക്കായ് പ്രാപ്യമാക്കി സ്ക്കൂളുകളാ‐
ബസ്സുകൾ
വാങ്ങിയതോ തുച്ഛമായ നാണയത്തിൻ‐
തുട്ടുകൾ!
യാങ്കികൾ തന്നൂ റവധാന്യങ്ങൾ
ശങ്കിക്കേണ്ടതു തിന്നേൻ സത്യം!
ഭരണകുടങ്ങളും സ്നേഹസമൂഹവും കണ്ണെ‐
ത്താ‐
ദൂരത്തെക്കൈത്താങ്ങുമാണെന്റെ ജീവിതം,
കൂട്ടരേ!
മാനവസ്നേഹമേ മഹേശനു പൂജയായ്
വാഴുവതല്ലയോ ഭക്തിയും യുക്തിയും!!
