മഞ്ഞണിഞ്ഞ പൂവിതളിൽ
സൂര്യസ്മിതം പോലെ
കുഞ്ഞുമുഖത്തെന്തു ശോഭ
ദൈവസ്മിതത്താലെ !
ഏഴുനിറം പീലിനീർത്തു
മിന്ദ്രചാപമൊന്നാ
മാനസമാം നീലവിണ്ണിൽ
നൃത്തമാടിടുന്നൊ !
പൊന്നണിഞ്ഞ ചന്ദ്രികയാ
ചൊടികളിൽ നില്ക്കെ
പൊന്നിൻകുടമിന്നു നല്ല
തങ്കക്കുടമായി
തങ്കക്കുടത്തിന്റെ കുഞ്ഞു
നെറ്റിമേലെ ചേലിൽ
തങ്കഭസ്മത്താലെയൊരു
പൊട്ടുകുത്തിയപ്പോൾ
തങ്കമനംതുടിച്ചൊരു
തുമ്പിതുള്ളും പോലെ !
വിണ്ണിലേയ്ക്കു പറക്കുവാൻ
വെമ്പൽ കൊള്ളും പോലെ !

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *