ആർത്തലച്ചു പെയ്യും
തുലാവർഷ മഴ…..
ആർത്തിരമ്പിയൊഴുകുന്നു
തുലാവർഷവും.. .
വൈകിയെത്തിയൊരു പ്രഹരമേ !
വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…
പ്രളയമൊരു പ്രഹരമായ്
ഇരമ്പിക്കയറും നീരിനാൽ
ഗതികിട്ടാതലയും ആത്‍മാക്കൾ
എങ്ങോട്ടെന്നില്ലാത്ത
മിഴിനീർക്കാഴ്ച്ച വിങ്ങും
മാനസമോടെ നോക്കിനിൽപ്പു മാനവർ .
മാളികമുകളിലെ പ്രണയവും നൃത്തവും
അനാഥർക്കല്ലൊ പ്രാണൻ്റെ വേദന
മഴയേ നീ ഒരു മിതമായി പെയ്യട്ടെ…
മാനവർ എന്നും സമത്വമായി വാഴട്ടെ .
കവികൾക്ക് കാവ്യമായ്മാറിടും
ചെറുമഴച്ചാറ്റലിൽ നനഞ്ഞെഴുതും
കാവ്യങ്ങൾ
എത്രയെത്ര മോഹനം,തേൻ മഴയായും
പൂമഴയായും പ്രണയമഴയായുമെത്ര
തൂലികത്തുമ്പാൽ കാവ്യങ്ങൾ
പിറക്കുന്നു …..
മഴക്കെടുതികളില്ലാതെ
കുളിർമഴപെയ്യവേ…
തൂലികത്തുമ്പിൽ പിറക്കും പ്രണയമൊരു
അനുപമ പ്രഭാവമായ് മഹിയിൽ –
ചെറുച്ചാറ്റലായ്
മാനവനു കുളിരായ് വർഷമേ
കവിക്കു കവിതയായ് പൂത്തു പെയ്യു .

By ivayana

Leave a Reply

Your email address will not be published. Required fields are marked *