കാലം നോവുണക്കിയമനസ്സിൽ,
ഇത്തിരി നോവ് പടർത്താൻ,
തിമിരം മൂടും കണ്ണുംഅടഞ്ഞ,
കാതും വരണ്ട നാവു മായ്,
വിജന വീഥിയിൽ തനിച്ചിരിപ്പാണ്.
മനസ്സിൽ മയിൽ പ്പീലി ചാരുത,
ചാർത്തിയ വസന്ത കാലത്തെ,
ചിതൽ തിന്നഓർമ്മകളിൽ,
ഊന്ന് വടികുത്തി പരതുന്നു.
മധുമൊഴി കളാൽ ഹൃദയത്തിൽ,
കുളിർ തെന്നലായി തഴുകിയതും,
കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,
വശ്യ രൂപവുമിന്ന് മാഞ്ഞുപോയി.
എത്രരാവുകളിൽ ആരും കാണാതെ,
ചാരത്തിരുന്ന് കഥകൾ മൊഴിഞ്ഞവൾ
പൊട്ടിച്ചിരിയാലെന്റെ ഏകാന്തതയെ,
ആട്ടിയോടിച്ച് കാതിൽ മധുരം നിറച്ചു.
ഓർമ്മപോലും കവർന്നെടുത്ത നഷ്ട,
സ്വപ്നമായെങ്കിലുംമനസ്സിൻഓളപ്പരപ്പിൽ,
ഒഴുകിനടക്കുന്നി ണ്ടിന്നുംഗതി കിട്ടാ പ്രേതം,
പോൽ,തിരയടിച്ചെന്നിലെത്താറുമുണ്ട്.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *