രചന : ഷാജി പേടികുളം✍
ഇരവിൻ്റെ കൂട്ടിലെ
രാപ്പാടി പാടുന്നു
രാപ്പൂക്കൾ മിഴിതുറക്കുമ്പോൾ
ഏകാന്ത തീരത്തെ
ശുന്യമാമിരുളിൽ
പ്രതിധ്വനിപ്പൂ
യക്ഷഗാനം പോലെ
രാപ്പാടിപ്പാട്ടിലലിഞ്ഞു രാത്രി
കരിമുകിൽ കാട്ടിൽ
വെൺ ചേലയുടുത്തൊരു
ചേലുള്ള പെണ്ണു നടപ്പൂ
അവളുടെ ചെഞ്ചുണ്ടിൽ
പുഞ്ചിരി വിരിയുമ്പോൾ
വിരഹത്താൽ രാപ്പാടി പാടീ
രാവിൻ്റെ നെഞ്ചകം തേങ്ങി
ഇളങ്കാറ്റു വന്നു മെല്ലെ
നിശാഗന്ധിതൻ കാതിൽ
കിന്നാരം ചൊല്ലി മെല്ലെ
മുത്തമേകുമ്പോൾ
രാപ്പാടിപ്പാടീ വിരഹത്താൽ തേങ്ങീ
ഇരവിൻ കയങ്ങളതേറ്റുപാടി

