രചന : ബിനു. ആർ.✍
കാണാകാഴ്ചകളിൽ അകലെ കാണാം
കേൾവികളിൽ കാതങ്ങൾക്കലെ
കേൾക്കാം, കാലംപോൽ നീണ്ടുകിടക്കും
ജീവിതവണ്ടിതൻ നിലയ്ക്കാ ശബ്ദ-
മുഖരിതമാം ചൂളംവിളികൾ, പ്രതിരോധമില്ലാ ,
പ്രതിരോധംതീർക്കും ആരോഗ്യ
കുന്നായ്മകൾ മാറ്റി വളഞ്ഞുപുളഞ്ഞ
വഴികൾ നേർരേഖയാക്കുവാൻ.
എന്തിനോവേണ്ടിയലഞ്ഞയറംപറ്റിയ
ജീവിതക്ലേശങ്ങൾ,
പൊട്ടിച്ചിരി പൊട്ടിക്കരച്ചിൽ കലമ്പൽ
വഴിയിൽ കളഞ്ഞീടാൻ ചിന്തകളിൽ
തന്മയത്വ സമാധാനം ഇനിയെങ്കിലും
ചന്തമോടെപുലർന്നീടാനീഘോഷഘോഷം.
അനന്തമജ്ഞാതമവർണനിയമാം
പദസഞ്ചയങ്ങളിലറിവിൻ മൂർത്തീദമാം
തൂലികസഞ്ചരിച്ചീടവേ,ദൈവികസങ്കല്പം
മനസ്സിൽ വിരിയവേ, കാലാതിർത്തികൾ
വഴിയേപിന്നിട്ടുപുറകോട്ടു പോകുന്നു.
നിന്റെ പേരിന്നാശയ ജല്പനങ്ങളിൽ
വാശിയിൽവീശിയകലും ചിറകടി
നാദത്തിൽ,സങ്കല്പത്തിൽ, കേൾക്കാം
നന്മനിറഞ്ഞ,ഘോഷമോടെ ചൂളംവിളികൾ.
