രചന : ശോഭ വി എൻ.പിലാക്കാവ് ✍
നന്ദി പറയുകയെന്നുമെല്ലാവരും
വന്ദിച്ചീടുകയദൃശ്യമാംശക്തിയെ….
രാവിലുറങ്ങിയെണീക്കുകയെന്നതാരുടെ
യാഗ്രഹം നമ്മിൽ ഭവിപ്പതൂ….
ഏതൊരു ശക്തിയാൽ ജീവനും തന്നിട്ടു
ഭൂമിയിൽ വന്നു പിറന്ന തല്ലേ നമ്മൾ…..
എല്ലാം മറന്നിട്ട് ഹുങ്കു കാണിക്കാമെന്നഹങ്കാരം
മർത്യർക്കിതെല്ലാമേ……
ധർമ്മ ദേശത്തിൽ പിറന്നത് നമ്മളും
ധർമ്മം മറന്നുള്ള കർമ്മങ്ങൾ ചെയ്കയോ……
പാലിക്ക ധർമ്മ മനുഷ്ഠാനമെന്ന പോൽ
പാഴായ് പോവില്ല ജീവിതമാകെയും……
പാശ്ചത്യ ദേശങ്ങൾക്കില്ലാത്ത കീർത്തി
പാരമ്പര്യമോ ഭാരതത്തിൻ സ്വന്തo…..
കണ്ണായ കണ്ണിൻ വിലയറിയാതെ
കണ്ണടച്ചങ്ങിരുട്ടിൽ തപ്പുന്നു നാം…….
ഗ്രന്ഥങ്ങളെല്ലാമറയിൽ തള്ളിയിട്ട
ന്ധകാരത്തിൻ സന്താനമായ് മാറിയോ…….
പലതാം മതവേദ മറിവിൻ നിറദീപം
നാവാൽ തല്ലിക്കെടുത്തുന്നിത ജ്ഞത……
കത്തി നിൽക്കും സൂര്യന്നു നേരെകൈ
മറച്ചിരുട്ടാക്കുന്നു മൂഢൻമാർ…….

