രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍
ഒരുമനുഷ്യായുസ്സിലെ,
ശൈശവവും, ബാല്ല്യവും,
കൌമാരവും,വാര്‍ദ്ധക്യവും,
കിഴിച്ചാല്‍,
ഒരു ക്രിയേറ്റീവ് ജീവിതകാലം,
പൊതുവില്‍
മുപ്പതുവയസ്സുമുതല്‍
നാല്പത്തിയഞ്ചു-
വയസുവരെയെന്നുകരുതാം-
ഒരുവെറും
പതിനഞ്ചു വര്‍ഷം….!
അതിനുശേഷം,
ഭൂരിപക്ഷത്തെയും,
കൈകാല്വേദനതൊട്ടുള്ള,
ശാരീരികപ്രശ്നങ്ങള്‍,
വാര്‍ദ്ധക്യത്തിലേക്ക്
കൂട്ടിക്കൊണ്ടുപോകാന്‍
തുടങ്ങുകയായി…..
ആചെറിയകാലഘട്ടം,
പട്ടിണിയുള്ളവനു
ദൈര്‍ഘ്യം കൂടിയതും,
പട്ടിണിയില്ലാത്തവനു
ദൈര്‍ഘ്യം കുറവെന്ന്,
തോനുന്നതുമാണ്.
ഇതാണാകെമൊത്തം
ജീവിതം……
കലഹിച്ചും വിദ്വേഷിച്ചും,
കൊന്നും കൊലവിളിച്ചും,
വെട്ടിപ്പിടിച്ചും,
മതജാതി വര്‍ഗീയത
ആടിത്തിമിര്‍ത്തും,
പട്ടടയിലേയ്ക്കെടുക്കുന്ന,
ജീവിതം……!
