രചന : ഷൈൻ മുറിക്കൽ✍
സ്വാമിയേ….. അയ്യപ്പാ…….
സ്വാമിയേ……. അയ്യപ്പാ……..
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
അയ്യനയ്യപ്പാ ശരണമയ്യപ്പാ
സ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാ
ശബരീമാമല മേലെ വാണരുളീടുന്നയ്യാ
മണ്ഡലനോമ്പുമെടുത്ത്
ഇരുമുടിക്കെട്ടുനിറച്ച്
ശരണം വിളികൾ മുഴക്കി
അയ്യനെ കാണാൻ വരുന്നു
ജനലക്ഷങ്ങളയ്യാ……
അയ്യനയ്യപ്പാ ശരണമയ്യപ്പാ
സ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാ
കല്ലും ,മുള്ളും നിറഞ്ഞ
കാനനപാതകൾ താണ്ടി
പമ്പയിൽ മുങ്ങിക്കുളിച്ച്
പടവുകൾ
ചവിട്ടിക്കയറി
ശരംകുത്തിയാലും
കടന്ന്
ശരണം വിളികളുമായി
അയ്യനെ കാണാൻ വരുന്നു.
ജനലക്ഷങ്ങളയ്യാ
അയ്യനയ്യപ്പാ ശരണമയ്യപ്പാ
സ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാ
പതിനെട്ടാം പടി ചവിട്ടി
തിരു നടമുന്നിൽ നിന്ന്
പൊൻ പ്രഭ ചൊരിയുമയ്യനേ
കാനന വാസനേ തൊഴുത്
നിർവൃതിയോടെ വിളിക്കും
ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയപ്പാ
കർപ്പൂരഗന്ധത്തിനൊപ്പം
പൊൻ പ്രഭയേൽക്കും നേരം
അകതാരിലൊരുതിരി വെട്ടം
താനേ തെളിയുന്നല്ലോ
തത്വചിന്തയുണരുന്നുള്ളിൽ
തത്വമസിയെന്തെന്നറിയാൻ
ജാതി,മത, ചിന്തകൾ മാറി
മനുഷ്യത്വമുള്ളവരാകാൻ
അയ്യനയ്യപ്പാ ശരണമയ്യപ്പാ
സ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാ
അയ്യനയ്യപ്പാ ശരണമയ്യപ്പാ
സ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാ

