ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഉറ്റുനോക്കിയ മിഴികളിൽ,
നിശബ്ദത തളം കെട്ടുന്നു,
മുടിപ്പുതച്ച അപരിചിതത്വം,
ചുറ്റിലും ഇരുട്ട്നിറയ്ക്കുന്നു.
ശ്വാസനിശ്വാസങ്ങളുള്ളിൽ,
വീർപ്പുമുട്ടി പിടയുന്ന വേളയിൽ,
അഴിയാ കുരുക്കായി,കെട്ടു,
പിണയുന്നോർമ്മകൾ.
കുളിർകോരുമരുവിതൻകള,
കളാരവമു ള്ളിലലയടിക്കുന്നു,
ആലസ്യം വിട്ടൊഴിഞ്ഞ,
സിരകളിൽഊർജ്ജ പ്രവാഹം.
മിണ്ടാൻ തുടിക്കും നാവുകൾ,
ചുംബനം കൊതിക്കും ചുണ്ടുകൾ.
വിരൽതുമ്പിലൊന്നറിയാതെ തൊട്ട്
പരിഭവം പറഞ്ഞൊന്ന് കരയാൻ….
മരിക്കാത്ത പ്രണയത്തിൻ മുമ്പിൽ,
പ്രണയിച്ചു തോറ്റുപോയവരുടെ,
നെടുവീർപ്പിലൊളിപ്പിച്ച കൊടുങ്കാറ്റും,
കണ്ണുകളിൽ പെയ്യാൻ തുടിക്കും
കാർമേഘമായ്,അ പരിചിതർ.

ദിവാകരൻ പികെ

By ivayana