രചന : രാജേഷ് ദീപകം. ✍
പഴമക്കാര് പറയും
കഥകളിൽ
പഴഞ്ചൊല്ലുകളിൽ
ചിരിയും ചിന്തയു
മുണ്ടാകും.
ഒന്നിച്ചുണ്ടുകളിച്ചു
രസിച്ചൊരു
കാലം,കൗമാരം.
അവനില്ലെങ്കിൽ
ഞാനില്ല
വാക്കുംപൊരുളും
ഒന്നല്ല.
മെല്ലെവളർന്നു
കൗമാരം
ചിന്തകൾപലവഴി
മാറിപ്പോയി.
ഉള്ളുതുറന്നുപറഞ്ഞ
കഥകൾപലതും
വാളായിശിരസ്സിൻ
മുകളിൽ നിൽക്കുന്നു.
സ്വർണ്ണംകായ്ക്കും
മരമുണ്ടെങ്കിൽ,
പുരയ്ക്ക്മുകളിൽ
വളർന്നെങ്കിൽ
“വെട്ടീടേണം
പുരയുംകൊണ്ടത്
പോയേക്കാം.”
ലഹരിനുരഞ്ഞ
സദസ്സുകളിൽ
അറിയാതൊരുനാൾ
പറഞ്ഞകഥ
ഗ്രാമംമുഴുവൻ
പാടുന്നു.
‘കുടി’യുണ്ടെങ്കിൽ
പെണ്ണില്ല
പെണ്ണിന്റച്ഛൻ
കട്ടായം.
ഒരുനാളവനും
പെണ്ണുംപോകുന്നു
മുട്ടിയുരുമ്മിനടക്കുന്നു.
ഒളികണ്ണിട്ട്
നോക്കുന്നു
ചുണ്ടിൽ
കള്ളപുഞ്ചിരി
കാണുന്നു.
ആകള്ളന്റെ
നോട്ടവും
ഭാവവും
കണ്ടുഞാൻ
ആ കൂട്ട്
വേണ്ടന്നങ്ങ്
വെച്ചു.
നന്നായകണ്ണാടി
പൊട്ടിച്ചിതറി
തകർന്നല്ലോ!!!

