രചന : ജോർജ് കക്കാട്ട് ✍.
ഇരുളിന്റെ മൂടുപടം, നക്ഷത്രങ്ങൾ മിന്നി,
കുഞ്ഞുമക്കൾ ഇറങ്ങുന്നു, കൂടൊരുക്കി.
ചെറിയ പ്രേതങ്ങൾ, മന്ത്രവാദികൾ, ചിരി തൂകി,
” trick or treat” ചൊല്ലി, വാതിലുകൾ തേടി.
മത്തങ്ങ വിളക്കുകൾ കണ്ണിറുക്കി നോക്കി,
നിഴലുകൾ നൃത്തം ചെയ്യും, മെല്ലെ മെല്ലെ.
മിഠായികൾ നിറയും കുട്ടകൾ കയ്യിൽ,
സന്തോഷം തുളുമ്പുന്ന ഹൃദയത്തിൽ.
ചന്ദ്രന്റെ വെളിച്ചം, മരങ്ങൾ തൻ നിഴൽ,
ഓരോ വീഥിയും മാന്ത്രിക ലോകം.
പേടിയുടെ ലാഞ്ചനയില്ലൊട്ടുമേയില്ല,
ഈ രാവിൽ, കുഞ്ഞുമനം നിറയെ കൗതുകം.
ഒരുമിച്ചീ രാത്രിയിൽ, ഭയമില്ലാതെ,
ചിരിച്ചും, കളിച്ചുമീ ഹാലോവീൻ രാവിൽ.
ഓർമ്മകൾ സൂക്ഷിക്കും, ഈ നല്ല നേരം,
കുഞ്ഞുമനസ്സിലെന്നും നിറയുമീ ഹാലോവീൻ.👀🎃🎃
