എഡിറ്റോറിയൽ ✍️
കടുത്ത മത്സരത്തിനൊടുവിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഒരിക്കൽ കൂടി നേടി മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിലൂടെയാണ് മമ്മൂട്ടിക്ക് വീണ്ടും പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസയാണ് മികച്ച നടി. മികച്ച നടനായുള്ള മമ്മൂട്ടിയുടെ ഏഴാമത്തെ പുരസ്കാര നേട്ടമാണിത്. 1989 ലാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 1993-ൽ വിധേയൻ, പൊന്തൻമാട,വാത്സല്യം എന്നീ സിനിമകളിലൂടെ വീണ്ടും അദ്ദേഹം പുരസ്‌കാരത്തിന് അർഹനായി.2004-ൽ കാഴ്ച യിലെ അഭിനയത്തിനും 2009-ൽ പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ എന്ന ചിത്രത്തിലെ വേഷത്തിനും മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചു. ഏറ്റവും ഒടുവിലായി 2022-ൽ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് അദ്ദേഹം മികച്ച നടനായത്.
ഇത്തവണ മികച്ച നടനുള്ള പുരസ്കാരത്തിനായി കടുത്ത മത്സരമാണ് നടന്നത്. ആദ്യ ഘട്ടത്തിൽ മമ്മൂട്ടിക്കായിരുന്നു മുൻതൂക്കം. എന്നാൽ പിന്നീട് പിന്നീടുള്ള റൗണ്ടിൽ കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപിള്ളയെന്ന കഥാപാത്രത്തിലൂടെ വിജയരാഘവൻ മുൻതൂക്കം നേടി. എന്നാൽ അവസാന റൗണ്ടിൽ മമ്മൂട്ടിയുടെ കൊടുമൺ പോറ്റിക്ക് പുരസ്കാരം നൽകാൻ ജൂറി തീരുമാനിക്കുകയായിരുന്നു.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ കേന്ദ്ര കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചാണ് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.ന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ഷംല കാഴ്ച വെച്ചത്.
മികച്ച സ്വഭാവനടി- ലിജോ മോൾ ജോസ് (നടന്ന സംഭവം) മികച്ച സ്വഭാവനടൻ -(പാരഡൈസ്)സൗബിൻ ഷാഹിർ(മഞ്ഞുമ്മൽ ബോയ്സ്) സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം) മികച്ച സംവിധായകൻ- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്) മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം-മഞ്ഞുമ്മൽ ബോയ്സ് പ്രത്യേക പരാമർശം-ജ്യോതിർമയി (ബൊഗേയ്ൻവില്ല), ദർശന രാജേന്ദ്രൻ പ്രത്യേക പരാമർശം-ടൊവിനോ തോമസ് (ARM), ആസിഫലി (കിഷ്കിന്ധാകാണ്ഡം)
