രചന : താഹാ ജമാൽ ✍
ചെറിയൊരോളം മതി
കായലിനു
കടലിലേക്കെത്തി നോക്കാൻ
ചെറിയൊരു കാറ്റ് മതി
മേഘങ്ങൾക്ക്
എൻ്റെയകാശത്തെത്താൻ
ചെറിയൊരു ചലനം മതി
ഭൂമിയ്ക്ക് പലതും
മറിച്ചിടാൻ
ചെറിയൊരു കൊത്തു മതി
മരംങ്കൊത്തിക്കൊരു
വീടു പണിയാൻ
ചെറിയൊരു ചുംബനം മതി
രണ്ടു ബന്ധങ്ങളെ
വിളക്കിച്ചേർക്കാൻ
ചെറിയൊരാലിംഗനം മതി
രണ്ടു രാജ്യങ്ങൾ തമ്മിൽ
സുഹൃത്തുക്കളാവാൻ
ചെറിയൊരു മൂളൽ മതി
ബന്ധങ്ങളെ ഊഷ്മളമായങ്ങനെ
സൂക്ഷിക്കാൻ
ചെറിയ കാര്യങ്ങളിൽ
ചെറിയ തുന്നലുകൾ മതി
പല വിടവുകളെയും മായ്ക്കാൻ
…….
