രചന : അബുകോയ കുട്ടിയാലികണ്ടി✍
നാഥന്റെ വിയോഗത്തിൻ
അനാഥയായി പിഞ്ചുബാലൻ,
ബാലനറിയുന്നില്ല
നാഥന്റെ വിയോഗത്തിൻ സഗൗരവവും
നാഥനില്ലാത്ത ബാലന്റെ ചിരിക്കുന്ന
ഓമനമുഖം കാണുമ്പോൾ
എന്റെ മനസ്സ് തേങ്ങുകയായ്..
എന്റെ കണ്ണീർ തുള്ളികൾ
ചാരൽ മഴപോലെ ഇറ്റി
ഇറ്റിനാസത്തിൻ മേൽപാലത്തിലൂടെ
ഒലിച്ചിറങ്ങിചുണ്ടിൽ ഉപ്പുരസമേകി
അരുവിയായ് ഒഴുകയായ്.
ബാലനപ്പോഴും നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു!
മാതാ -പിതാ ലാളനയേറ്റു
വളർന്നെന്റെ സുഖ സന്തോഷം
ഈ ജന്മമവനില്ലെന്നു തിരിച്ചറിയാതെ
കുട്ടികൂട്ടങ്ങളിൽ കളിച്ചു
പൊട്ടിച്ചിരിക്കുന്നു ബാലൻ..!
കൂട്ടുകാർ പിരിയുമ്പോൾ ബാലൻ
ഒറ്റയാനായി ഒളിഞ്ഞിരിന്നു കരയുകയായ്
മറ്റൊരു അച്ഛന്റെ ചൂണ്ടു വിരലിൽ തൂങ്ങി
പിഞ്ചു കുഞ്ഞു മിണ്ടി പറഞ്ഞു
ചലിക്കുന്നത് കാണുമ്പോൾ..
വീണ്ടുമവന്റെതൊണ്ടയിടറി
ഒച്ചയില്ലാതെഒളിഞ്ഞു കരയുകയായ..!
ഇനിയുംഉറക്കത്തിൽഎത്ര നാളെന്നില്ലാതെ…
രാത്രിയിൽ ഞെട്ടി ഉണർന്നുകൊണ്ടേയിരിക്കും..
പാവം ബാലൻ…!
ഓർക്കുമെൻ മനസ്സ് മന്ത്രിക്കുകയായ്..
ഭൂമിയിൽ പകരം വെക്കാനില്ലാത്ത
ദൈവവങ്ങൾ മാതാപിതാക്കൾ മാത്രം ,
നഷ്ടപ്പെടുന്നവരുടെ നിലവിളി
അനുഭവിക്കുന്നവർ മാത്രമറിയുന്നതും,
അനുഭവിക്കാത്തവരിൽ ചിലരാം
ആരുമറിയാതെ ദൈവങ്ങളെ
വിൽക്കാനിടം തേടി അലയുന്നതും..!
നീചരുടെ നീചത്വം കണ്ടു സഹികെട്ടു
ഭൂമി മാതാവിന്റെ തേങ്ങലുകളും കണ്ണുനീരുമാം
അരുവിയായ് ഒഴുകികൊണ്ടിരുന്നതും..!
കോപിക്കുന്നതാവാം പ്രകൃതിദുരന്തങ്ങളും
ശാപവാക്കുകളാകും പ്രകമ്പനങ്ങളും,
പ്രകമ്പനങ്ങളുടെ ശബ്ദ ലിഖിതമാവാം-
“എന്റെ പിഴച്ച സന്തതികളിൽ
നന്ദികെട്ടവർഗ്ഗം മനുഷ്യർ മാത്രവും “

