ഞാൻ എന്നിൽ അത്രമേൽ അനുരാഗിയായിരിക്കേ…..
അതിനുമുകളിൽ
അളവിൽക്കവിഞ്ഞ്
ആർക്കാണെന്നെ
പ്രണയിക്കാൻ കഴിയുക….?
ഒരു ജന്മമായാൽ പോലും
എൻ്റെകൂടെ തനിച്ചായിരിക്കാൻ
ഞാൻ ഇഷ്ടപ്പെടുന്നതു പോലെ
അത്രമേൽ ക്ഷമയോടെ എനിക്കു
കൂട്ടായിരിക്കാൻ മറ്റാർക്കാണ് കഴിയുക…?
തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്ന
ഒരുവളെ ഒറ്റപ്പെടുത്താൻ
ആർക്കാണ് കഴിയുക….?
എൻ്റെയുള്ളിലെ കുസൃതി നിറഞ്ഞൊരു
കൗമാരക്കാരി എന്നിൽ ഊർജ്ജം പകരുവോളം
ഞാനെന്നും സന്തോഷവതിയാണ്….!!
സ്വയം കൂട്ട് അത്രമേൽ ആസ്വദിക്കുന്നവളെ
തളർത്താൻ ആർക്കും തന്നെ കഴിയില്ല……!!
അവളുടെ ഒരു നിരാശയും സ്ഥായിയായിരിക്കില്ല….!!
ഏത് വിഷമതയുടെ വലയത്തിൽ
നിന്നും പുറത്തുകടക്കാൻ
അനുഭവങ്ങളിൽ നിന്നും പഠിച്ച അവൾ …….
ഒരിക്കൽ ഏകാന്തതയുടെ ആഴങ്ങളിൽ…..
അഭയം തേടിയവളായിരിക്കും….!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *