രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
താണശിഖരത്താൽ മൂടി
ഇലകളാൽ മൂടി പിന്നെ
വലിയ ഇലായാൽ…
ഒന്നുംഫലിക്കാതെ,
ഏല്ലാം പാഴെന്നറിഞ്ഞു.
നാണം മറക്കാൻ…
തോൽവി വിജയത്തിൻ
മണിമുത്തായ് കണ്ടു
ശീരോരത്നമൂർച്ചകൂട്ടി ..
പൊന്നമ്മയാം,
പോറ്റമ്മയാം,
അടിവികളാം,
അപ്സരസ്സുകൾ ചുറ്റിയ-
ചേലയിലുടക്കീമനം
ചുറ്റി അവകൾ
ചുറുചുക്കാർന്നു
ആദിമതിരച്ചിൽക്കാർ
ഈ മണ്ണിൽ മാറിൽ
വീണ്ടും തിരയുന്നു ,
തിരയുണരുന്നു
തിരിയുണരുന്നു
നിറമാർന്ന
കഞ്ചുകങ്ങളായ്..
മാറ്റിയെല്ലാം
വീണ്ടും മാറ്റി
തിരച്ചലിൽ
മതിവരാതെ
സർവ്വശാസ്ത്ര –
മുഖങ്ങളും ,
സുഖമാം ഫലം –
പുണരാൻ …
