ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം.. ( 2)
കരുണാമയനാം പന്തളകുമാരൻ
അയ്യപ്പ സ്വാമിയെ, ഭൂമിപ്രപഞ്ചനെ,
ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു,
പതിനെട്ടുപുരാണങ്ങൾ നിറയും,
പടിപതിനെട്ടും കയറിവരുമ്പോൾ
സ്വാമിയേ ശരണമയ്യപ്പാ..
ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ.. (സ്വാമി…)


കറുത്തമുണ്ടുടുത്തുംകൊണ്ട്
വൃച്ഛികപ്പുലരിയിൽ ശരണമാലയിട്ടുംകൊണ്ട്
മഞ്ഞുമൂടും പുഴതന്നാഴത്തിൽ
മുങ്ങിയും കൊണ്ട്, ശരണം വിളിച്ചു
തൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർ
പമ്പയിൽ പാപമൊഴുക്കാൻ
സ്വാമിയേ ശരണമയ്യപ്പാ,
ഹരിഹരസുതനാനന്ദചിത്തനെ സ്വാമിയെ
(സ്വാമി.. )


നാൽപത്തൊന്നുവ്രതവും പിരിയാതെ
അകമഴിഞ്ഞുശരണം വിളിച്ചു കിഴക്കേക്കര
ധർമ്മശാസ്താവിനെ നിത്യവും പുലർച്ചെ
തൊഴുതും കൊണ്ടേ
നിത്യവും നിറകർപ്പൂരദീപമുഴിഞ്ഞും കൊണ്ടേ
ഞങ്ങൾ ആർപ്പോടെ ഉല്ലാസമായി പാടിടുന്നു
സ്വാമി തിന്തകതോം അയ്യപ്പത്തിന്തകതോം…, (2)
( സ്വാമി…)

By ivayana