കടും ചുവപ്പാർന്ന ദാരുകലകളോടെ /
പടിഞ്ഞാറു ചാഞ്ഞു പരിരമ്യമായി
മറയുന്നു സൂര്യൻ /
കരയുടെ ലാളനമേറ്റു മടങ്ങും തിരകളിൽ /
സാഗരസീമയിൽ ഉണർന്ന കുങ്കുമശോഭ മാഞ്ഞു /
തമസിൻ്റെ ശീതളഛായയിൽ മയങ്ങുവാൻ തുടങ്ങും /
പകലിൻ്റെ ചിത്തത്തിലുണരും ചിന്തകൾ നീഹാരമണിഞ്ഞു /
തിരകളോടു യാത്രചൊല്ലി തിരികെ നടക്കവെ /
മാനത്തു മണ്ടികളിച്ചു നടന്നോരു പൂതിങ്കൾ /
കാഞ്ചന ചേലൊത്ത മിഴികൾ തുറന്നു മെല്ലെ /
മഞ്ഞമന്ദാരങ്ങൾ പൂവിട്ടു പുഞ്ചിരി തൂകും നീലനിലാവിൻ /
നീലാജ്ഞനം തുളുമ്പും നീരാട്ടു കടവിൽ നീരാട്ടിനൊരുങ്ങിയ /
നീർക്കിളി പെണ്ണ് നീരാട്ടു മറന്നു പാടിയ /
താരാട്ടിനീണത്തിൽ വിതുമ്പും ശോകത്തിൽ /
മറുമൊഴിയായൊരു ഇളം പൈതലിൻ
തേങ്ങലുണർന്നു /
പകലിൽ ശ്രവണപദങ്ങളിൽ നിറഞ്ഞുനിന്നു/
മന്വന്തരങ്ങളിൽ മറഞ്ഞ ഋതുക്കളിൽ /
കാലം കവർന്ന വർണ്ണശലഭത്തിനായി /
ഭൂമിയെ പുണർന്ന പൂക്കളിൽ വീണ്ടും /
പൂന്തേൻ ചുരക്കുന്നതു നോക്കി
നിശയൊന്ന് പുഞ്ചിരച്ചു /
മുറജപസദ്യ കഴിഞ്ഞു മയങ്ങിയുണരും
പുലരിയുടെ /
മാറാപ്പിലേക്ക് മനസ്സിലെ കൂത്തമ്പലങ്ങിൽ /
രംഗകേളികളാടി തിമിർത്ത സ്വപ്നങ്ങൾ
തിരികെ നടന്നു /
കാൽപ്പനികതയുടെ കരവിരുതുകളറിയാതെ /
പ്രകൃതി വരമായ് നൽകിയ അറിവിൻ പ്രകാശം/
മനസ്സിൽ പകരുന്ന ശോഭയിലും അന്ധതയുടെ അന്ധകാരത്തിൽ /
വിധിയെ പഴി പറഞ്ഞു തേങ്ങി കരയുന്നു മർത്യർ/

By ivayana

Leave a Reply

Your email address will not be published. Required fields are marked *