രചന : സുരേഷ് നായർ മങ്ങാട്ട്✍.
ശൈശവത്തിൽ
കറന്റ് പോയി,
മണ്ണെണ്ണയൊഴിച്ച,
ഒറ്റവിളക്കിന്റെ
ചുറ്റുമെല്ലാരും കൂടി.
ബാല്യത്തിൽ
പിന്നെയും കറന്റ് പോയി,
മേശമേലും നിലത്തും
റാന്തലിന്റെ തിരി
താണുംപൊങ്ങിയും മിന്നി.
കൗമാരത്തിൽ
ലോഡ്ഷെഡ്‌ഡിങ്ങ്,
മെഴുകുതിരി
നിലത്തും തിട്ടയിലും,
ഉരുകിയൊലിച്ചു.
യൗവനത്തിൽ
വൈദ്യുതി നിയന്ത്രണം,
അടിയന്തിര
ഉപയോഗങ്ങളിൽ
വെളിച്ചം കിട്ടി.
വാർദ്ധക്യത്തിൽ
പവർ കട്ടായി
തല തിരിഞ്ഞ
ചിന്തകൾ
വെളിച്ചം തന്നു.
വർത്തമാനത്തിൽ
പവർ കട്ടാവുന്നില്ല,
വൈദ്യുതിയും
വൈദ്യശാസ്ത്രവും
സുഹൃത്തുക്കളായി.

