രചന : അബുകോയ കുട്ടിയലികണ്ടി✍
കാലനടയാളമിട്ട നാഴിക കല്ലിനു ചുറ്റും
ഓടികളിക്കുന്നു നമ്മൾ
ഒന്നുമറിയാതെ തന്നെയും..
കാലനെത്തുന്ന വഴികളോരോന്നും
തേടി തിരെഞ്ഞു നാം പോയതും
കാലനെ മെരുക്കാനായി
സർവ്വ ആതുര സേവസജ്ജരായ്
പാതയോരം വരുന്ന വഴിയും
വരുന്ന വഴിയെ ഇമചിമ്മാതെയും
കാലൻ ഒളിക്കും കവലയിലും
കാത്തിരുന്നതും വെറുതെയായി
കാലനെത്തുന്ന വഴികളോരോന്നും
നാം ഓർത്തെണ്ണി കതകടച്ചതും
സ്വന്തമായി നാം സ്വസ്ഥമായി
വീടിനുള്ളിൽ ഭദ്രമായതും!
അണുകളായ് വരും കാലനെയും
അകത്തിരുന്നു അടച്ചു വാതിൽ
പഴുതടച്ചു പുറത്താക്കിയും !
എന്നിട്ടുമവൻ ഓടിളക്കി ഒളിച്ചെത്തി
പിടിച്ചതും ഭയാനകം
ഞെട്ടിതെറിച്ചൊരോർമ്മയിൽ
നാം അന്തംപോയൊരു അന്ത്യമായതും
തോറ്റു പോയി നാം മൃത്യുവിൻ മുമ്പിൽ
ജയിക്കില്ലെന്ന് ഉറപ്പുമായി കീഴടങ്ങി നമിക്കുന്നു,!
കാലനെ അയച്ചവൻ്റെ കാലം മുതൽ
സ്തുതി പാടാം
കാലനെ കാലം നിർവീര്യമാക്കുമെ
കാലത്തിൻ വാക്യം കാതോർത്തിടാം!?
–

