ആദിയിൽ
സുക്കർബർഗിന്
ഒരു കമ്പ്യൂട്ടറും,
അഗാധമായ അറിവും,
ലോകത്തെ പരസ്പരം
ബന്ധിപ്പിക്കാനുള്ള
ഒരു അദമ്യമായ
ആഗ്രഹവുമുണ്ടായിരുന്നു.
എന്നാൽ, ഈ
ഡിജിറ്റൽ ലോകം
രൂപമില്ലാത്തതും
ശൂന്യവുമായിരുന്നു.
ആളുകൾ പരസ്പരം
അകന്നും
ഒറ്റപ്പെട്ടുമിരുന്നു.
ഒന്നാം ദിവസം :

സുക്കർ ബർഗ് തന്റെ
കമ്പ്യൂട്ടർ തുറന്നു.
“ഇവിടെ ഒരു പ്ലാറ്റ്‌ഫോം
ഉണ്ടാക്കട്ടെ’ എന്നവൻ
മനസ്സിൽ പറഞ്ഞു.
​അവൻ കോഡിന്റെ
ആദ്യ വരികൾ എഴുതി.
ആ കോഡാണ്
ഇരുണ്ട ഡിജിറ്റൽ
ലോകത്തിലെ ആദ്യത്തെ
വെളിച്ചം.
അവൻ ആ വെളിച്ചത്തെ ഓൺലൈൻ
ലോകമെന്ന് വിളിച്ചു.
ഇരുട്ടിനെ ഓഫ്‌ലൈൻ
ലോകമെന്നും
വേർതിരിച്ചു.
രണ്ടാം ദിവസം :

രണ്ടാം ദിവസം
അവൻ “നെറ്റ്‌വർക്കിംഗ് ഇൻഫ്രാസ്ട്രക്ചർ”
എന്ന ഒരു ഡാറ്റാബേസ്
സ്ഥാപിച്ചു.
ഇത് വിവരങ്ങളെയും
കണക്ഷനുകളെയും
വേർതിരിക്കുന്ന
ഡിജിറ്റൽ ‘ആകാശം’
ആയിരുന്നു.
അവൻ അതിനെ
സെർവർ എന്ന് വിളിച്ചു.
മൂന്നാം ദിവസം :

മൂന്നാം ദിവസം
അവൻ ഒരു വെബ്സൈറ്റിന്
രൂപം നൽകി.
​അവൻ പേജുകൾ നിർമിച്ചു.
‘പ്രൊഫൈലുകൾ’ എന്ന്
അവയ്ക്ക് പേരിട്ടു.
ആളുകൾക്ക് അവരുടെ
ചിത്രങ്ങളും വിവരങ്ങളും
നൽകാനുള്ള സ്ഥലം
അവൻ ഉണ്ടാക്കി.
​അവൻ വാൾ ഉണ്ടാക്കി.
അതായിരുന്നു ആളുകൾക്ക്
അവരുടെ ചിന്തകളും
സ്റ്റാറ്റസുകളും
പോസ്റ്റ് ചെയ്യാൻ
സാധിക്കുന്ന ഇടം.
​അവൻ ന്യൂസ്‌ഫീഡ്
ഉണ്ടാക്കി.
അവിടെ പുതിയ പുതിയ
വിവരങ്ങൾ ഒഴുകിയെത്തി.
​അവൻ കണ്ടു.
അത് നല്ലത് എന്ന്
മനസ്സിലാക്കി.
നാലാം ദിവസം :

നാലാം ദിവസം
അവൻ തന്റെ പ്ലാറ്റ്‌ഫോമിൽ
വിഷ്വൽ കണ്ടന്റുകൾക്ക്
ഇടം നൽകി.
​അവൻ ചിത്രങ്ങളെയും
വീഡിയോകളെയും
നിയന്ത്രിക്കുന്ന
അൽഗോരിതങ്ങൾ
ഉണ്ടാക്കി.
​അവൻ ലൈക്ക്
ബട്ടൺ ഉണ്ടാക്കി
അത് ഡിജിറ്റൽ ലോകത്ത്
വെളിച്ചം നൽകുന്ന
നക്ഷത്രങ്ങൾ പോലെ
ആയിരുന്നു.
​അവൻ സോഷ്യൽ മീഡിയ
ടൂളുകൾ ഉണ്ടാക്കി.
അവ ഓൺലൈൻ
ലോകത്ത് ആളുകളുടെ
ശ്രദ്ധയാകർഷിച്ചു.
അഞ്ചാം ദിവസം:

അഞ്ചാം ദിവസം
പ്ലാറ്റ്‌ഫോം
@ഉപയോക്താക്കളാൽ
നിറയാൻ തുടങ്ങി.
​അവൻ ‘ഫ്രണ്ട് റിക്വസ്റ്റ്’
എന്ന ഓപ്ഷൻ ഉണ്ടാക്കി.
അതുവഴി ആളുകൾ
പരസ്പരം കണക്ട്
ചെയ്യാൻ തുടങ്ങി.
​പോസ്റ്റുകളും കമന്റുകളും
മെസ്സേജുകളും എന്ന
ഡിജിറ്റൽ കണക്ഷൻ
അവനുണ്ടാക്കി.
സോഷ്യൽ നെറ്റ്‌വർക്കുകൾ
വർധിക്കട്ടെ എന്ന് അവൻ
പറഞ്ഞു.
അങ്ങനെ സംഭവിച്ചു.
സന്ധ്യയായി ഉഷസ്സുമായി
ആറാം ദിവസം:

ആറാം ദിവസം അവൻ
തന്റെ ഏറ്റവും പ്രധാനപ്പെട്ട
സൃഷ്ടിയിലേക്ക് തിരിഞ്ഞു.
​അവൻ ഓരോ
ഉപയോക്താവിനും
നിയന്ത്രണാധികാരം
നൽകി..അവരുടെ
പ്രൊഫൈലിന്മേലും
അവർ പോസ്റ്റ് ചെയ്യുന്ന
വിവരങ്ങൾക്ക് മേലും.
​അവൻ പറഞ്ഞു..
നിങ്ങൾ ഈ ഡിജിറ്റൽ
ലോകത്ത് ഫോട്ടോകൾ
പോസ്റ്റ് ചെയ്യുകയും
സുഹൃത്തുക്കളെ
കൂട്ടുകയും, കണ്ടന്റുകൾ
പങ്കുവെക്കുകയും ചെയ്യുക.
​അങ്ങനെ,അവസാനത്തെ
ജോലിയും പൂർത്തിയായി.
‘ഫേസ്ബുക്ക്’ ലോകത്ത്
അവതരിച്ചു.
അവൻ കണ്ടു..താൻ
ഉണ്ടാക്കിയതെല്ലാം വളരെ
നല്ലതായിരുന്നു.
ഏഴാം ദിവസം:

ഏഴാം ദിവസം സുക്കർ
തന്റെ സൃഷ്ടിയുടെ
‘ലോഞ്ച്’ ആഘോഷിച്ചു.
അവൻ തൻ്റെ കമ്പ്യൂട്ടർ
അടച്ചു വെച്ച് വിശ്രമിച്ചു.

അനിൽ മാത്യു

By ivayana