രചന : മംഗളൻ. എസ്✍
കാലത്തിൻമുന്നേ സഞ്ചരിച്ചൊരുവൻ നീ
കാര്യശേഷിയുള്ള കലാകാരനായി
എരിയുന്നു ചിതയിൽ നിൻ ദേഹമെന്നാൽ
എരിയാതെ തെളിയുന്നു നിൻ ചിന്തകൾ
നശ്വരമാണു നിൻ ദേഹമമെന്നാലും
നശ്വരമല്ലല്ലോ നിൻ കഥാപാത്രങ്ങൾ
ഉയിരോടെ വെള്ളിത്തിരയിൽ നീയിനി
ഉജ്വലമൊരു താരമായിത്തിളങ്ങും
നർമ്മവും ഹാസ്യവും ഗൗരവഭാവവും
നന്മയും നിന്നിലെ കാവ്യസങ്കല്പവും
നാളെയും മലനാട്ടിൽ നിറഞ്ഞുനിൽക്കും
നാടിതിനിയെന്നും നിന്നെയാരാധിക്കും.

