ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

അയ്യനാരായിയയ്യനീ മണ്ണിലായി
അധിപനായിയുദിച്ചത് പന്തളത്ത്
അനുകമ്പയാലുപകുർവ്വാണനായി
അനുഗ്രഹമേകുവാനദ്രിയിലായി.

അച്ഛനാമമ്മയാമർഭകനാമമരൻ
അധീശനാമിഷ്ടനാമപാവൃതൻ
അമലനായി ;അഭിവ്യാപ്തനായി
അന്തേവാസനായി കൈരളിയിൽ.

അരിശമില്ല ;അതിവിനയസംയമൻ
അടയാളമുദിക്കുന്നുയുഡുവായി
അനന്തമാഗ്നേയമുപപത്തിയായി
അഭിധാനമയ്യപ്പനാമതിഭാവുകൻ.

അമരനാനൂറ്റൊന്നുമലയ്ക്കധികാരി
അനാദിയാമനുശാസകനായുദിച്ചു
അന്യായമകറ്റുവാനാദർശവാൻ
അചഞ്ചലനിഷ്ഠയാൽധ്യാനനിദ്രയിൽ.

അദ്വൈതവേദാന്തസാരാംശിയായി
അഘമൊഴിഞ്ഞോരനുഭവമായി
അപായമൊഴിഞ്ഞു ഭദ്രതയാൽ
അഭിവൃത്തിയേകാനാത്മാർത്ഥം.

അരൂപിയാമഗ്നിപ്രപഞ്ചപ്രദീപം
അമൃതാത്മാനുകാര്യകാരണൻ
അനുകൂലമലിഞ്ഞടയാളമായി
അഖിലവും മുക്തിമാർഗ്ഗമായി.

അധരപുടോക്തിയാലനർഗ്ഗളം
അതിസൗമ്യജ്ഞാനസിദ്ധാന്തൻ
അരിഷ്ടാതിയാം ഗീർവാണൻ
അന്ത:സ്സത്തയാലാത്മജ്ഞാനി.

അസന്തുഷ്ടരാം മനുജർക്കു
അഗ്രതസ്സരസ്സനാമുപദേശകൻ
അചിരബന്ധമൊഴിച്ചൂഴിയിലായി
അവതാരമാമവബോധമാകുന്നു.

അരാതിക്കതിമാരകശക്തിയായി
അബലക്കുദകുന്നശരണദീപ്തി
അമംഗളമെല്ലാമൊഴിച്ചാഴിയായി
അംബരാന്തം അശോകനാകുന്നു.

അബ്ദങ്ങളോമഭ്യുദയകാരണൻ
അതിസ്നേഹവാദിയാമുത്തമൻ
അതിഗുണശീലനാമനുകൂലനായി
അപാവൃതമായചലാചലങ്ങളിൽ.

അകായനാമതിമാനുഷികച്ചിത്തം
അമരകോശനായി കണികകളിൽ
അന്വയമലിയും ആത്മജ്ഞാനം
അജ്ഞാനമകറ്റുന്നഭൂതാധിപൻ.

അക്ഷരജ്യോതിയാലാളുമ്പോൾ
അഞ്ജലിയോടീരണയാമഗ്രജൻ
ആശ്രയിപ്പോർക്കഭയസ്ഥാനം
അനുനയമിടരകറ്റുവാനുത്തമൻ.

അസഭ്യമൊഴിച്ചാത്മനിഷ്ഠയോടെ
അനുകൂലദീക്ഷയാലെ മാലയിട്ട്
ആനമനമുച്ചൈസ്ഥരം ശരണത്താൽ
ആര്യനേയാരാധിച്ചാലിഷ്ടവരമേകും.

അമാത്യനോയുത്തമമലൈദൈവം
ആദ്യ പൂജാരിയാം മലവേടരുടെ
ആദിപ്രഭാപൂരമാം ചാത്തൻസ്വാമി
അറിയപ്പെട്ടതായതം ശാസ്താവായി.

അല്പനുമമാത്യനുമകലമില്ലാതെ
അതിദിവ്യമാം തത്ത്വമസിയാലെ
അപവാരണമൊഴിച്ചുയാഭയാൽ
അഭയവാൻ മുക്തനായിത്തീരും.

അഡ്വ: അനൂപ് കുമാർ കുറ്റൂർ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *