“വിശ്വാ ആ ബ്രോക്കർ നാരായണൻനായർ പറഞ്ഞ പെണ്ണിനെ കാണാൻ പോയോ നീ “
“ഹോ….. അമ്മ തുടങ്ങി. അമ്മയ്ക്കറിയുമോ നാട്ടിൽ പെണ്ണ് കിട്ടാതെ ചെറുപ്പക്കാർ തെക്ക് വടക്ക് നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്ന് “
എന്നുമുള്ള തന്റെ കല്യാണത്തെ പ്പറ്റിയുള്ള അന്വേഷണവും വേവലാതിയും കേൾക്കുമ്പോൾ ദേഷ്യം വരു മെങ്കിലും
ഉടൻ തന്നെ അമ്മയെ എന്തെങ്കിലും കള്ളം പറഞ്ഞു സമാധാനിപ്പിക്കും.
സൽസ്വഭാവിയും കൂലിപ്പണിക്കാരനുമായ
വിശ്വനാഥനെന്ന വിശ്വൻ. ജാതി യിൽഉയർന്ന വനാണെങ്കിലും അമ്മയുംമകനുംഒരിക്കലും
അത്തരം വേർതിരിവ് ആരോടും കാണിക്കാറില്ല ലളിത ജീവിതം.
“അമ്മേ, രണ്ടുമൂന്നിടത്ത് കണ്ടു വച്ചിട്ടുണ്ട്
ശരിയാകും… പിന്നല്ലാതെ “

“ഹാവു എന്റെ കൃഷ്ണാ എന്റെ മോന്
നല്ലൊരു പെണ്ണിനെ കാണിച്ചു കൊടുക്കണേ….. എത്ര നാളായി
എന്റെ കണ്ണടയുംമുമ്പേ യോഗണ്ടാവോ
എന്റെ ഭഗവാനെ”
“ഭഗവാനതല്ലേ പണി “
നാട്ടിലുള്ള കുട്ടികൾക്കെല്ലാം ഉദ്യോഗസ്ഥന്മാർ മതി കൂലിപ്പണിക്കരനാര്പെണ്ണുകൊടുക്കാൻ . ഇതു പറഞ്ഞാലമ്മയ്ക്ക് വല്ലതും, മനസ്സിലാവ്വോ
“തറുതല നിർത്തി ക്കോളണം. ദൈവദോഷം ഉണ്ടാക്കേണ്ടനീ .
“അമ്മേ അതല്ല ഞാൻ പറഞ്ഞത് നാളെ പണി ഉണ്ടെന്നാ “
“ആണോ…. മോനെ ചെവി ഒന്നും ശരിക്ക്
കേൾക്കുന്നില്ല കാഴ്ചയും കുറഞ്ഞു.

ആരെയെങ്കിലും ഒന്ന് കാണിക്കണം. കല്യാണത്തിരക്കിനിടയിൽ പിന്നെ ഒന്നിനും പറ്റിയെന്നു വരില്ല “
“ആയിക്കോട്ടെ അമ്മേ താമസിയാതെ നല്ല ഡോക്ടറെ കാണിക്കാം “
കാർത്യായനിയുടെഏകമകൻ വിശ്വനാഥൻ. പെണ്ണന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് നാളേറേയായി. വിശ്വനാഥന്റെ അച്ഛന്റെ മരണശേഷം കൂലിവേല ചെയ്താണ് വിശ്വനാഥനെ വളർത്തിയത്. അല്പമൊന്നു താമസിച്ചു വന്നാൽ കാർത്യാനി അമ്മയുടെ നെഞ്ചിൽ തീയാണ്.
അമ്മയോട് യാത്ര പറഞ്ഞു വിശ്വനാഥൻ
പതുക്കെ നടന്നു.

എന്തോ വല്ലാത്ത അസ്വസ്ഥത. തന്റെ വയസ്സിനടുത്ത വരെല്ലാം കല്യാണം കഴിഞ്ഞ് കുട്ടികളുമായി. അതിലല്ല തന്റെ വിഷമം അമ്മയുടെ ആവലാതി കേട്ട് മടുത്തു. അമ്മയ്ക്ക് മരിക്കുന്നതിന് മുമ്പേ തന്റെ കല്യാണം കൂടണമെന്ന ആഗ്രഹം. നിറവേറ്റിയില്ലെങ്കിൽ തനിക്കെന്നുമൊരു തീരാദുഃഖ മായിരിക്കുമെന്ന് വിശ്വനാഥൻ മനസ്സിൽ ഉറപ്പിച്ചു.
വിജനമായ വഴിയിൽ തന്റെ ചിന്തകളുമായി താഴേക്കു നോക്കി നടന്ന വിശ്വനാഥനെ കണ്ട വിലാസിനി ഒരുനിമിഷം പരുങ്ങി.
തന്നെ കണ്ടിട്ടുണ്ടാവുമെന്ന് കരുതി.
“വിശ്വംഎന്നെ മറന്നു അല്ലെ “
തലയുയർത്തി നോക്കിയ വിശ്വനാഥൻ
ഒന്ന് ഞെട്ടി.

“മറന്നത് ഞാനല്ലല്ലോ “
ആ… ഇപ്പോഴും എന്നെ കുറ്റപ്പെടുത്തി ക്കൊള്ളു… എത്രവട്ടം പറഞ്ഞതാ ഞാൻ,
നമുക്ക് ഒളിച്ചോടാമെന്ന്. എന്റെകുടുംബ,
ക്കാർ ഒട്ടും സമ്മതിക്കില്ലന്ന് എന്തായാലും അറിയാലൊ. പോരാത്തതിന് വിശ്വത്തിന് സർക്കാർ ജോലി പോയിട്ട് മാന്യമായ ജോലി ഉണ്ടായിരുന്നോ ? പിന്നെ ഒളിച്ചോട്ടമല്ലാതെ വേറെന്ത് വഴി. അപ്പോഴേക്കും അമ്മയെ ഒറ്റയ്ക്കാക്കി വരാൻ പറ്റില്ല. എന്നിട്ട് ഇപ്പോഴും എനിക്കാണ് കുറ്റംഅല്ലെ ?
“ആ….. അതിരിക്കട്ടെ നിന്റെ ഭർത്താവ് ..”..
“ഇപ്പോഴെങ്കിലും ഒന്ന് അന്വേഷിച്ചല്ലോ.
എന്നെ കാണുമ്പോഴൊക്കെ വഴിമാറി പോകയല്ലേ…..”
“ചേട്ടൻ മിൽട്ടറി ഓഫീസറാണ് ഉത്തരേന്ത്യ യിലാണ് ഞാനും കൂടെ തന്നെ ഉണ്ടാകാറുണ്ട്. അടുത്തുതന്നെ പോകണം. തറവാട് ഭാഗം വെയ്ക്കാൻ വന്നതാണ്”
“വിലാസിനിക്ക് സുഖല്ലേ “

“സുഖം… വേണ്ട വിശ്വം അതേക്കുറിച്ചൊന്നും ചോദിക്കല്ലേ. ഇഷ്ടം പോലെ പണമുണ്ട് അതുണ്ടായാൽ എല്ലാമായൊ ? “
വിലാസിനിയുടെ കണ്ണുനീർ കണ്ടപ്പോൾ
വിശ്വത്തിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പണ്ടായിരുന്നെങ്കിൽ കണ്ണൊന്നു നനഞ്ഞാൽമതി വിശ്വന്റെ മനസ്സ് പിടയും. മനസ്സും ശരീരവും ഇപ്പോൾ മരവിച്ചതുപോലെയാണ്.
“ശരി ഞാൻ നടക്കട്ടെ “
എന്നുപറഞ്ഞു
മുമ്പോട്ടാഞ്ഞ വിശ്വത്തിന്റെ കൈയിൽ എന്തോ പറയാൻ ശ്രമിക്കുന്നതിനിടയിൽ വിലാസിനി അറിയാതെ പിടിച്ചപ്പോൾ രണ്ടുപേരും ഒരുനിമിഷം പഴയ കാലത്തേയ്ക്ക് പോയി.

“സോറി വിശ്വത്തിന്റ കല്യാണംആയില്ലേ “
“അടുത്ത് തന്നെ ഉണ്ടാകും “
“എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല
അപ്പോഴേക്കും വല്ല ഉത്തരേന്ത്യയിലെങ്ങാനുമായിരിക്കും. എങ്കിലും എന്റെ മനസ്സ് കു‌ടെ ഉണ്ടാകും “
ഇത് പറഞ്ഞു രണ്ടുപേരും രണ്ടു വഴി ക്കായി നടന്നു.
എന്താണ് അവൾ പറഞ്ഞതിന്റെ അർത്ഥം ? ഒഴിയാബാധയായി തന്റെ കൂടെ തന്നെഉണ്ടാവുമെന്നൊ … എന്തെങ്കിലുമാവട്ടെ. വിശ്വൻ മനോഗതമായി പറഞ്ഞു.
തന്റെ അമ്മയെ സന്തോഷിപ്പിക്കണം .
അതിനെന്താണ് വഴി ? ആരെ ആയാലും
താൻ സ്വീകരിക്കുമെന്ന് അമ്മ വാക്കുതന്നതല്ലെ.
വിശ്വനാഥൻ ഒരു മടിയും കൂടാതെ താഴ്ന്ന ജാതിയിൽപ്പെട്ടമറുത യുടെയുംകറുമ്പന്റെയും കുടിലിന് മുമ്പിൽ ഒന്നു നിന്നു
വിശ്വനെ കണ്ട കുറുമ്പൻ സ്നേഹത്തോടെ
കുടിലിലേക്ക് ക്ഷണിച്ചു. വിശ്വനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു അവർക്ക് ഉയർന്ന ജാതിയിൽ പ്പെട്ട വനാണെങ്കിലും ഒരയിത്തവുംകാണിക്കില്ലെന്നു മാത്രമല്ല
എന്തുസഹായത്തിനുമോടിയെത്തി അവരിലൊരാളാകും.

ഓലമേഞ്ഞ ചാണകം മെഴുകിയ നല്ല വൃത്തി തോന്നിക്കുന്ന കൊച്ചു കുടിൽ.
വിശ്വനോട്‌ വളരെ സ്നേഹമാണ് അവർക്ക് ഏറെ നേരത്തെ സംസാരത്തിനിടയ്ക്ക് ഓലമറയ്ക്കിടയിൽ നിന്ന് രണ്ട് പുള്ളിമാൻ കണ്ണുകൾ വിശ്വനാഥനെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“വളച്ചു കെട്ടില്ലാതെ പറയട്ടെ നിങ്ങളുടെ മകളെ എനിക്ക് കല്യാണം കഴിച്ചു തരാമോ” ?
മറുത യും കറുമ്പനും ഞെട്ടിപ്പോയി.
“എന്താ കേൾക്കുന്നത്. ഞങ്ങൾ…..മോനെ ഞങ്ങൾ പാവങ്ങളാ…… ഇതറിഞ്ഞാൽ ഞങ്ങളെ നാട്ടുകാർ തല്ലിക്കൊല്ലും
മോൻ തമാശ പറഞ്ഞതാണോ “
“ഞങ്ങളും പാവങ്ങളാ. അതാവുമ്പോ
ചേർച്ച പിന്നെ നോക്കാനില്ലല്ലൊ?”
“വീട്ടിൽ അമ്മയും ഞാനും മാത്രമേ ഉള്ളു” .

“മോൻ ഇപ്പൊതന്നെ ഇറക്കിക്കൊണ്ട് പോകുന്നതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. എന്നാലും അതല്ലല്ലൊ
നാട്ടുനീതി. നാലാളുകൂടി ആലോചിച്ചു….”…..
“ആലോചിച്ച്….. നാട്ടുതീരുമാനം എതിരാണെങ്കിൽ? “
“അത്….. പിന്നെ…. മോനെ.
അതൊന്നും വേണ്ട. “
“അമ്മയെ വിളിച്ചോണ്ട് വരാം. അമ്മയ്ക്ക് സമ്മതമാവും, തീർച്ച. നിങ്ങളുടെ മകൾ സുന്ദരിയാണ്, സുശീലയാണ്.
നിങ്ങൾ ഭാഗ്യവാന്മാരല്ലെ ?
ഇനി നിങ്ങൾ തീരുമാനിച്ചോളൂ.”

“മോനെ ഞങ്ങൾക്ക് നൂറുവട്ടം സമ്മതമാ
ഞങ്ങൾക്ക് ഇതിൽപ്പരം ഭാഗ്യ മെന്ത് കിട്ടാൻ
മോനോട് എതിർപ്പ് പറഞ്ഞാൽ ദൈവം ഞങ്ങളോട് കോപിക്കും”.
“എങ്കിൽ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാൻ പറഞ്ഞുകൂടെ . അതുപറഞ്ഞു തീരുംമുമ്പെ, കറുമ്പന്റെയും മറുതയുടെയും ഓമന പുത്രി, ഇരുനിറമെങ്കിലും ശാലീനയും സൗന്ദര്യവതിയുമായവൾ മുമ്പിൽ
വെള്ളവുമായി വന്നുനിന്നു
“എന്താണ് പേര് “
കുസുമം .

“ഉം…. പേര് മാറ്റേണ്ടി വരും.പിന്നെ
ഈ വേഷങ്ങളൊക്കെ മാറ്റേണ്ടിവരും”
എല്ലാവരുടെയും കൂട്ട ച്ചിരിയിൽനിന്ന് ഒന്നും മനസിലാകാതെ അവൾ അകത്തേയ്ക്ക് നാണത്തോടെ ഓടിമറഞ്ഞു.
അകത്തു നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദംകേട്ട് മറുത എന്താ ശബ്ദം മോളെ…
അമ്മേ…..അത്… പൂച്ച എല്ലാം തട്ടിമറിച്ചു.
അതെ അതെ. പൂച്ച ആരും കാണാതെ
കണ്ണടച്ച് പാൽ കട്ടു കുടിക്കുന്നുണ്ട്. സൂക്ഷിക്കണം.
കൂട്ടച്ചി രിയിൽ സന്തോഷത്തിന്റെ പൂത്തിരി കുടിലിൽ നിറഞ്ഞു കത്തി.കുടിലും പരിസരവും പുതിയ ഊർജ്ജ പ്രവാ ഹത്താൽ
കൊട്ടാരം പോൽ സുന്ദരമായി തോന്നി
എന്തെന്നില്ലാത്ത പുതിയൊരു ശാന്തി പരിസരം നിറഞ്ഞു നിന്നു.

തന്റെ അമ്മയ്ക്ക് അറിയാവുന്നവരാണ്
മറുത യും കുറുമ്പനും അതുകൊണ്ട് തന്നെ
സന്തോഷമാവും എന്ന് വിശ്വൻ ഉറച്ചു വിശ്വസിച്ചു.
വിശ്വൻ തിരിച്ചു വീട്ടിലേക്ക് നടക്കുകയല്ലേ ഓടുകയായിരുന്നു. അമ്മയോട് നടന്ന കാര്യങ്ങളൊക്കെ ആവേശത്തോടെ പറഞ്ഞു
എന്നാൽ അമ്മ യുടെതണുത്ത പ്രതികരണം കണ്ടപ്പോൾ വിശ്വന് എന്തോ പന്തികേട് തോന്നി.വിശ്വന് മറ്റേന്തി നേക്കാളുംവലുത് അമ്മയുടെ സന്തോഷമാണ് പക്ഷെ അമ്മയുടെ നിസ്സംഗ ഭാവം ഒട്ടും മനസ്സിലായില്ല.

“വിശ്വാ ഈബന്ധം നമുക്ക് വേണ്ട”
“അമ്മ എന്താ അങ്ങനെ പറയുന്നത് ഞാൻ അവർക്ക് വാക്കുകൊടുത്തുപോയി
അല്ലെങ്കിൽ എനിക്കാര് പെണ്ണുതരും അമ്മയ്ക്ക് ഇഷ്ട മാവുമെന്ന് കരുതി”
“വിശ്വാ നീ എനിക്കു ഒറ്റമകനാഅ മ്മയ്ക്ക് മകന് നല്ല ഒരുബന്ധം കിട്ടുക എന്നത്
ഏതൊരമ്മയും ആഗ്രഹിക്കും അതിൽ
സ്വാർത്ഥത ഉണ്ടെന്ന് കൂട്ടിക്കോളൂ
അവർ മോശക്കാർ ആയതു കൊണ്ടല്ല
ഈ കാര്യ ത്തിൽ അമ്മ യുടെതീരുമാനത്തിന്
മാറ്റമില്ല”

അമ്മയുടെവാക്കുകൾഒട്ടുംപ്രതീക്ഷിച്ചിരുന്നില്ല
എന്തു ചെയ്യണമെന്നറിയാതെ വിശ്വൻ
ആകെ വിഷമത്തിലായി. അമ്മയെ ധിക്കരിക്കാൻ പറ്റില്ല അതേസമയം താൻ ആശകൊടുത്തപാവം കുടുംബത്തിന്റെ
കണ്ണീർ കാണാൻ തനിക്ക് കഴിയില്ല ചെകുത്താനും കടലിനുമിടയിൽ പെട്ട അവസ്ഥയിലായി വിശ്വൻ.
വിഷമത്തിൽകഴിയുന്ന വിശ്വനെ നോക്കി
കാർത്യായനിചിരിക്കുന്നത് കണ്ടപ്പോൾ വിശ്വന് ദേഷ്യം തോന്നി.
“അമ്മയ്ക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻവിട്ടു
അമ്മയെ എതിർത്തെന്തെങ്കിലുംഇന്നുവരെ ചെയ്തിട്ടുണ്ടോ പിന്നെന്തിനാണ് ഒരു പരിഹാസച്ചിരി”

“അതെനിക്കറിയാം നീ അതാലോചിച്ചു നിൽക്കാതെ പണിക്ക് പോയി പത്തു
കാശുണ്ടാക്കാൻ നോക്ക് വന്നുകേറുന്ന
പെണ്ണിനെ പട്ടിണി ക്കിടാതെ പോറ്റാൻ
കഴിയണം “
” ഓ…..അതിപ്പോ അമ്മ പറഞ്ഞിട്ട് വേണം അറിയാൻ എനിക്കറിയാം”
” ഓ അറിഞ്ഞാൽ മതി”
രണ്ടു ദിവസത്തിന് ശേഷം വിശ്വൻ കറുമ്പന്റെ കുടിലിൽ ചെന്ന് വളരെ വിഷമത്തിൽ
കല്യാണത്തിന് തന്റെ അമ്മയ്ക്കുള്ള
എതിർപ്പ് പറഞ്ഞു. അമ്മയെ എതിർത്തു കൊണ്ട് തനിക്ക് ഈബന്ധം തുടരാൻ കഴിയാത്തതിന്റെ പ്രയാസങ്ങളൊക്കെ വളരെ സങ്കടത്തോടെപറഞ്ഞപ്പോൾ എല്ലാവരും കൂടി ചിരിച്ചുവിശ്വനൊന്നും മനസ്സി ലായില്ലവീട്ടിൽ അമ്മയുംചിരിക്കുന്നു ഇവിടെ യും ചിരി.

അമ്മയും വേണ്ടപ്പെട്ടവരും കൂടി ഇവിടെ വന്നിരുന്നു പൂർണ്ണ സമ്മതം അറിയിച്ചിട്ടാണ് പോയത് മാത്രമല്ല. ആഭരണ ങ്ങളും വസ്ത്രങ്ങളും അവളെ ഏൽപ്പിച്ചു.
വിശ്വന് സന്തോഷം അടക്കാൻ കഴിയാതെ വീട്ടിലേക്ക് ഓടി.വീടിന് ചുറ്റും ആൾക്കാർ കൂടി നിൽക്കുന്നുവിശ്വന് എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലഅമ്മ തന്നെ വീണ്ടും വിസ്മയിപ്പിക്കാനുള്ള എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാവുമെന്ന് കരുതി
അകത്തേയ്ക്ക് കടന്ന വിശ്വ ന് താങ്ങാൻ കഴിയാത്ത കാഴ്ച യായിരുന്നു കണ്ടത്.
“കുറച്ചുനേരം മുമ്പ് അമ്മ യ്ക്ക് എന്തോ വല്ലായ്മ തോനുന്നു എന്നു പറഞ്ഞപ്പോൾ ഞങ്ങളെല്ലാം പിടിച്ചിരുത്തി
അപ്പോൾ തന്നെ നമ്മളെ വിട്ടുപോയി”
കൂട്ടത്തിലൊരാൾ ഇത് പറഞ്ഞു തീരുമ്മുമ്പേ
വിശ്വ ൻ അലറി ക്കരഞ്ഞു കൊണ്ട് തറയിലേക്ക് മലർന്നടിച്ചു വീണു.
ആർക്കും അവനെ സമാധാനിപ്പിക്കാൻ കഴിയില്ലെന്നറിയാവുന്നത് കൊണ്ട് വിതുമ്പി ക്കരയാനെ കഴിഞ്ഞുള്ളു.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *