രചന : ദിവ്യ ജാനകി ദിവു ✍️
അനാഥയായ എന്റെ
നീലഞരമ്പാണ് നീ
പ്രണയരക്തമൊഴുകുന്ന
നീലഞരമ്പ്……
നിന്റെ മിഴികളിൽ
ഉമ്മവെക്കാൻ
തുടങ്ങുമ്പോൾ
എന്റെ സിരകളിൽ
തുടിക്കുന്ന ജീവന്റെ
പേരാണ് നീ………..
എന്റെ ഓർമ്മകളുടെ
വഴിത്താരയിൽ
എന്നും പൂത്തുനിൽക്കുന്ന
മഴവില്ലഴകുള്ള എന്റെ
ഗുൽമോഹറാണ് നീ…….
വരണ്ടപാടത്ത്
ആദ്യം പെയ്യുന്ന
മഴത്തുള്ളിയിൽ
തളിർക്കുന്നഎന്റെ
ചെമ്പാവു പാടമാണ് നീ………
കതിരിട്ട സ്വപ്നങ്ങളുടെ
വെൺചോലയിൽ
ഞാൻ ഒഴുക്കിയ
കളിവെള്ളമാണ് നീ……..
നിന്റെ ഓർമ്മകളുടെ
മഞ്ഞുപൂക്കൾ വീണ
വഴികളിലൂടെ ഞാൻ ഒരു
ഉന്മാദിയെ പോലെ
നിന്നെയും തേടി നടക്കും……
ഉറക്കത്തിലും നിന്റെ
കാലൊച്ച കേൾക്കും
നിനക്കായ് തുറന്നിട്ട
ജാലകങ്ങൾ
കാറ്റിലിളകുമ്പോൾ
എന്റെ മിഴികൾ
നിന്നെ തിരയും…….
വഴി,
അവസാനിക്കുന്നിടം വരെ
നിന്നെ കാണാതാകുമ്പോൾ
മിഴികൾ നിറയും……
പിന്നീടെപ്പോഴോ
ഒരിക്കൽ എന്റെ
മടക്കയാത്രയിൽ
ഞാൻ കൊണ്ടുപോകും
ഒരിക്കൽ,,,,
സ്നേഹം മാത്രം നിറച്ച്
വിറയാർന്ന
അധരങ്ങളാൽ
നീ എന്റെ നിറുകയിൽ
പകർന്ന ചുടുചുംബനം
ഒപ്പം നിറുകയിൽഒരു
കുങ്കുമപ്പൊട്ടും………
ദിവു ❤️
