രചന : പി.കെ. രവി (P.K.R) ✍️
മായ്ക്കുക മനുഷ്യാ…
മനസ്സുകളിൽ നിന്നും
മാറാല കെട്ടിയ ചിന്തകളെ.
കനവിൻ്റെ ഇതളുകൾ
വിടരാതെ കൊഴിയുന്നു.
കരുണ വറ്റിയ
കരവലയത്തിൽ നിന്നും
കരകയറുക കൗമാരമേ…
കാലം കാത്തിരിക്കും
കലാകാരനാണു നീ…
കദന കഥകേട്ടു
കരയുന്ന മാതാപിതാക്കൾ
കരളുരുകി കനലായ്
മാറവെ മാംസം കരിഞ്ഞ
ഗന്ധം നിനക്കുന്മാദമേകുമോ .?
മഞ്ഞുറഞ്ഞ ചട്ടങ്ങളെ
മറനീക്കി പുറത്തുവരൂ…’
കാലത്തിനു കഥ പറയുവാനായ്
കള്ളം പറയും നാവുകളെ
കൊത്തിയരിഞ്ഞ്
കഴുകനു കൊടുക്കുക.
സ്വയം തീർക്കും കഴുമരമിനിയാരും
ഉയർത്തരുതിവിടെ .
