അമേരിക്കൻ ശതകോടീശ്വരനായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസുകളിലെ രഹസ്യരേഖകൾ പുറത്തുവരുമ്പോൾ പുറത്താകുന്നത് അധികാരത്തിന്റെയും പണത്തിന്റെയും മറവിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്, ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ വ്യാപ്തി പരിശോധിച്ചാൽ തന്നെ ഇതിന്റെ ഗൗരവം മനസ്സിലാക്കാം
​എന്താണ് ഈ രേഖകളിൽ ഉള്ളത്….?
​35 ലക്ഷം പേജുകൾ
കേസിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കപ്പെട്ട മൊഴികളും ഇമെയിലുകളും മറ്റ് രേഖകളും,
​1.80 ലക്ഷം ഫോട്ടോകൾ, എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപുകളിലും വിമാനങ്ങളിലും നടന്ന ഇടപാടുകളുടെയും മറ്റും ചിത്രങ്ങൾ,
​2,000 വീഡിയോകൾ
നിരീക്ഷണ ക്യാമറകളിൽ നിന്നും മറ്റും ലഭിച്ച ദൃശ്യങ്ങൾ
​ആരാണ് ജെഫ്രി എപ്‌സ്റ്റീൻ…?
​ലോകത്തെ അതിസമ്പന്നരിലും കരുത്തരായ രാഷ്ട്രീയ നേതാക്കളിലും സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു എപ്‌സ്റ്റീൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം.ഗികമായി ചൂഷണം ചെയ്യുന്ന ഒരു വലിയ ശൃംഖല തന്നെ ഇയാൾ നടത്തിയിരുന്നു
2019-ൽ ലൈം.ഗിക ക.ടത്ത് കുറ്റത്തിന് ജയിലിൽ കഴിയവേ ഇയാൾ ആ.ത്മഹത്യ ചെയ്തെങ്കിലും, ആ മ.രണം ഇപ്പോഴും പല ദുരൂഹതകളും ഉയർത്തുന്നുണ്ട്
​എന്തുകൊണ്ട് ഈ രേഖകൾ ഇപ്പോൾ ചർച്ചയാകുന്നു…..?
​എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനെതിരെയുള്ള നിയമനടപടികളുടെ ഭാഗമായാണ് ഈ രേഖകൾ പരസ്യപ്പെടുത്താൻ കോടതി ഉത്തരവിട്ടത് ലോകപ്രശസ്തരായ പല വ്യക്തികളുടെയും പേരുകൾ ഈ ഫയലുകളിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്നാൽ ഈ രേഖകളിൽ പേരുള്ള എല്ലാവരും കുറ്റവാളികളല്ല,മറിച്ച് എപ്‌സ്റ്റീനുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരോ, അയാളുടെ വിമാനത്തിൽ യാത്ര ചെയ്തവരോ ആകാം ഇവർ

​വർഷങ്ങളോളം ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ പോരാട്ടമാണ് ഈ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചത്
നിയമത്തിന് മുകളിലാണ് തങ്ങളെന്ന് കരുതിയ പല പ്രമുഖർക്കും ഈ വെളിപ്പെടുത്തലുകൾ വലിയ തിരിച്ചടിയാണ് നൽകുന്നത് അധികാരത്തിന്റെ തണലിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എത്ര വൈകിയാലും പുറത്തുവരും എന്നതിന്റെ തെളിവാണ് ഈ എപ്‌സ്റ്റീൻ രേഖകൾ

നിങ്ങൾക്ക് എന്താണ് തോന്നുന്നത് ….?
സത്യങ്ങൾ മറ നീക്കി പുറത്ത് വന്ന്
പാവപ്പെട്ട കുഞ്ഞുങ്ങളുടെ കണ്ണീരിന് പ്രമുഖർ ഉത്തരം പറയേണ്ട ഒരു ദിനം വരുമോ …?

By ivayana

Leave a Reply

Your email address will not be published. Required fields are marked *