രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
വകതിരിവാലുദിച്ചോരുയർഹം
വിദേശത്തായുത്ഭവിച്ചെന്നാൽ
വളർന്നതു വെള്ളം പൊലെയിന്നീ
വികാരമുണർന്നൊഴുകുന്നമണ്ണിൽ.
വിശ്വവിവേക വിന്യാസങ്ങളാൽ
വാണിടുന്നോരധികാര കേന്ദ്രം
വാദിച്ചുമെതിർത്തുമപേക്ഷിച്ചും
വിഹാരമായോരുന്നതസ്ഥാനം.
വന്യതയേറിയ മനുഷ്യർക്കുചിതം
വിക്ഷേപിക്കാനായുള്ളകുറ്റപത്രം
വ്യവസ്ഥയാലെപരിവർത്തനത്തിന്
വിധേയമാക്കിയ അമലീകരണം.
വാനം മുട്ടുമധികാരപീഠമുന്നതം
വക്താവാകുന്ന തക്കശിക്ഷകൻ
വിഷലിപ്തമാം മാനസത്തിനു
വിലയിച്ചേകുന്ന കടുത്തബന്ധനം.
വാഹിനിയായ ചട്ടത്തരത്താലെ
വിധിക്കപ്പെട്ടൊരു ചിട്ടപ്പടികളും
വംശത്തിനു അനുയോജ്യമായതു
വിധിയാലെ നന്നാക്കാനായുള്ളത്.
വലിയോരു നീതിന്യായ സമുച്ചയം
വായ്ത്തലയേറും അറിവിനാലെ
വാക്കുരച്ചുമളന്നുമിരച്ചൊഴുകുന്ന
വിശാലതയാർന്നോരു നിയതികൾ.
വിശുദ്ധമാർന്നു ഉദ്വേഗത്താൽ
വിജയസോപാനധർമ്മാവബോധം
വരമായീടുന്ന ഭേദിതനുദകുന്ന
വന്ദ്യമായൊരു അനർഗ്ഗളമർച്ചിതം.
വർഷമായി ആനകധ്വനിയാൽ
വിദ്വാനായോർ അകത്തളത്തിൽ
വേദിയാക്കിയ വാഗ്ദ്ധോരണി
വന്നുണർന്നോരു വ്യുഷ്ടിയിൽ.
വ്രണപ്പെട്ടൊരു പതിതർക്കായി
വേദനയേറ്റൊരു ക്രൂരതകൾ
വാക്കാലെഴുന്നെള്ളിച്ചാവലാതി
വിസ്തരിച്ചുന്തുന്നു കോടതിയിൽ.
വേണ്ടതതിനനുയോജ്യമായി
വിധിക്കേണമെന്നുള്ള പ്രാർത്ഥന
വേണ്ടപോൽ പരിഹരിക്കാനാശ്രയം
വിജയനൃപാസനസിരാകേന്ദ്രങ്ങൾ.
വാദിക്കുമെതിർകക്ഷിക്കുമായി
വേണ്ടപോലൊരേ അനുക്രമം
വിധിക്കുവാനായുള്ളനുമാനം
വരിപോലെയളീകമകറ്റുന്നു.
വഴിപിഴച്ചോരു അപരാധികളെ
വായുവേഗം വലയിൽ കുടുക്കാൻ
വലവീശുന്നോരു പോലീസേനയാൽ
വട്ടമിടാനുകുന്നതാംശരിപ്പേരായി.
വഴിമുട്ടിച്ചോരുച്ചെലവേറുമ്പോൾ
വലയ്ക്കുന്നണ്ടതെല്ലാമേഴകളെ
വഴക്കും വക്കാണവുമതിരുകടക്കെ
വാളും പരിചയുമായിയടരാടുവാൻ.
വെട്ടേറ്റു മുറിവേൽക്കപ്പെടുന്നവർ
വീഴുന്നോരതിക്രമത്താലെയേറ്റം
വിഷപ്പല്ലു പറിക്കാനായി ഉന്നി
വേഗമാശ്രയിക്കാനായൊരിടം.
വിദേശിയാലെയുത്ഭവമായതു
വാടകക്കെടുത്തോരുയുന്നതികൾ
വീണുരുളുമരുളുകളെല്ലാംമിന്നി മിന്നി
വാദിച്ചു വാദിച്ചു വശക്കേടാകുന്നു.
