പഴയ പൊട്ടിപ്പൊളിഞ്ഞ നാലുകെട്ടും പടിപ്പുരയുമുള്ള ഏറാഞ്ചേരിയില്ല മുറ്റത്ത് ആൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. അടക്കം പറച്ചലുകൾക്കിടയിൽ ചീറിപ്പാഞ്ഞു വന്ന പോലീസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ പോലീസുകാർ പടിപ്പുര കടന്നു മുറ്റത്തേക്കിറങ്ങി ചുറ്റും കൂടിയ ആൾക്കൂട്ടത്തെ തുരത്തി ഓടിച്ചു.
“അല്ല, എന്താ കഥ നിങ്ങൾ അറിഞ്ഞില്ലേ? ഇന്നലെ ഇളവന അമ്പലത്തിലെ ദേവവിഗ്രഹം കളവുപോയത്!” കാര്യമറിയാതെ അന്തിച്ചു നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ അടക്കം പറഞ്ഞു. കാതുകളിൽ നിന്ന് കാതുകളിലേക്ക് ആ വാർത്ത കാട്ടുതീ പോലെ പടർന്നു.

“എന്താ ഭഗവതി ഞാൻ ഈ കേൾക്കുന്നത്? നാട് നശിക്കാൻ പോവാണോ? ഭഗവതിയുടെ ശാപം നമ്മൾ അനുഭവിക്കേണ്ടി വരുമല്ലോ! ഭഗവതി പൊറുക്കണേ…” ജനങ്ങളുടെ പരിഭ്രാന്തിയോടെയുള്ള അടക്കം പറച്ചിലുകൾ ശബ്ദമുഖരിതമായി ആകെ ബഹളം.
60 വയസ്സോടടുത്ത ഇല്ലത്തെ കാരണവരായ നാരായണൻ മൂസുമായി ദീർഘനേരത്തെ ചർച്ചക്ക് ശേഷം ഇല്ലത്തെ ഇളയ സന്തതിയായ വിഷ്ണുവിനെ പോലീസ് വാഹനത്തിൽ കയറ്റി. പോലീസ് വാഹനം ചീറിപ്പാഞ്ഞുപോയി. ബഹളം വെച്ചു നിന്നിരുന്ന ആളുകൾ നിശബ്ദരായി. നാരായണൻ മൂസ് തളർന്നു ചാരുകസേരയിൽ ഇരുന്നു. അകത്ത് സരസ്വതി അന്തർജനത്തിന്റെ പൊട്ടിക്കരച്ചിൽ മാത്രം നിശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്നു.

തടിച്ചുകൂടിയ ആൾക്കൂട്ടത്തിലെ പെണ്ണുങ്ങളുടെ ഇടയിൽ നിന്നും കലപില സംസാരം വീണ്ടും ഉയർന്നുപൊങ്ങി. “എല്ലടോ, ഇതെന്താ കഥ? ആ ചെക്കനെന്താ ഭഗവതിയോടാ കളി? നല്ല പഠിപ്പും വിവരവും ഉള്ളതല്ലേ? ഓനെന്താ ഇങ്ങനെ തോന്നാൻ?” നാണിത്തള്ള മൂക്കത്ത് വിരൽ വെച്ചുകൊണ്ട് പരിസരം മറന്ന് ഉച്ചത്തിൽ ചോദിച്ചു.
“അതൊക്കെ പറഞ്ഞിട്ട് എന്താ? പഠിപ്പും വിവരവും ഉള്ളവരല്ലേ ഇപ്പോൾ കണ്ട തോന്നിയവാസവും എല്ലാം ചെയ്യുന്നത്!” വിലാസിനി തന്റെ അഭിപ്രായം രേഖപ്പെടുത്തി. അത് നേരാണെന്ന് എതിരില്ലാതെ കൂടി നിന്നവർ കൈയടിച്ചു പാസാക്കി. “ചെക്കന്റെ സമയദോഷം ഇല്ലാണ്ട് എന്തു പറയാൻ? തിരുമേനിയുടെ പേര് നശിപ്പിക്കാൻ… എന്തു നല്ല മനുഷ്യൻ, പാവം!”

പതുക്കെ ആളുകൾ ഒഴിഞ്ഞുപോകാൻ തുടങ്ങി. നാരായണൻ മൂസ് തന്റെ ഇളയമകനായ വിഷ്ണുവിനെ കുറിച്ച് ഓർക്കാൻ തുടങ്ങി. ആ നാട്ടിലെ സൽസ്വഭാവിയും പഠിക്കാൻ മിടുക്കനുമായിരുന്നു അവൻ. ഒരിക്കലും അവനുമായി ഒരു കാര്യത്തിലും ആർക്കും വഴക്കു പറയേണ്ടി വന്നിട്ടില്ല. നാട്ടുകാർക്കെല്ലാം വലിയ മതിപ്പായിരുന്നു വിഷ്ണുവിനെക്കുറിച്ച്.
വർഷങ്ങൾ കടന്നുപോയി. മെലിഞ്ഞുവെളുത്ത ഊർജ്ജസ്വലനായ നാരായണൻ മൂസ് ഇന്ന് അവശനായിരിക്കുന്നു.
“രാമുണ്ണ്യേ, നിനക്ക് മുഷിയുന്നുണ്ടാവും അല്ലേ? കാലം ഇശ്ശിയായില്ലേ എന്റെ പിന്നാലെ കൂടിയിട്ട്?”

കാര്യസ്ഥൻ രാവുണ്ണിക്ക് കാണപ്പെട്ട ദൈവമാണ് നാരായണൻ മൂസ്.
“അങ്ങനെ ഒന്നും പറയല്ലേ തിരുമേനി.
“എത്രകാലമാ നീയും നിന്റെ മോനും ഞങ്ങളെ തീറ്റി പോറ്റുക? ശാന്തിപ്പണി ഉള്ളപ്പോൾ വിശപ്പു മാറ്റാൻ അമ്പലത്തിലെ പടച്ചോറെങ്കിലും ഉണ്ടാകുമായിരുന്നു. ഭഗവതി എന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല അല്ലേ രാവുണ്ണി?”
“നല്ലകാലത്ത് അടിയനും വീട്ടുകാരും ഇവിടുത്തെ ഉപ്പും ചോറും തിന്നതല്ലേ തിരുമേനി? കഴിഞ്ഞതൊക്കെ അടിയങ്ങൾക്ക് മറക്കാൻ പറ്റുമോ? നാട്ടുകാരും ബന്ധുക്കളും ഭ്രഷ്ട് കൽപ്പിച്ചപ്പോഴും നിങ്ങളല്ലേ ഉണ്ടായുള്ളൂ?
ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാതെ ഒന്ന് തീർന്നാൽ മതിയെന്നാ ഇപ്പോൾ നിരീക്കണേ.

സത്യമായിട്ടും അടിയൻ അറിഞ്ഞില്ല തിരുമേനിയുടെ മോൾ സാവിത്രിക്കുട്ടിയും അടിയന്റെ മോനുമായി ഇഷ്ടത്തിലാണെന്ന്.”
“അതിനിപ്പോൾ എന്താ? അവളെ പട്ടിണിക്കിടാതെ ഓൻ നോക്കുന്നില്ലേ? അവൾക്ക് ഒന്നിനും ഒരു കുറവും ഉണ്ടാവില്ല, എനിക്കറിയാം. ദൈവഹിതം അങ്ങനെയായിരിക്കും, അനുസരിച്ചല്ലേ പറ്റൂ?”
“അടിയനോട് പൊറുക്കണം തിരുമേനി. ഒന്നും ഒന്നും അറിഞ്ഞുകൊണ്ടല്ല. എങ്ങനെയിരുന്ന ഇല്ലമാ ഇപ്പോഴത്തെ അവസ്ഥ അടിയങ്ങൾക്കും താങ്ങാൻ കഴിയില്ല”
അമ്മേ ഭഗവതി… ഭഗവതിയുടെ പരീക്ഷണമല്ലേ? എല്ലാം അനുഭവിക്കുക തന്നെ, അല്ലാണ്ടിപ്പോ എന്താ…”

“നോക്ക് രാവുണ്യേ, ജയിലിൽ അവന് നേരത്തും കാലത്തും തിന്നാനും കുടിക്കാനും കിട്ടുമായിരിക്കും അല്ലേ?”
മഹാ അപരാധമാണ് തന്റെ മകൻ ചെയ്തതെങ്കിലും അവനെ മനസ്സുകൊണ്ട് ഒരിക്കലും മൂസ് ശപിച്ചിരുന്നില്ല. ഉയർന്ന ബിരുദം ഉണ്ടായിട്ടും ഉന്നതകുലത്തിൽ ജനിച്ചുപോയെന്ന ഒറ്റ കാരണത്താൽ സർക്കാർ ജോലി എന്ന സ്വപ്നം നടക്കാതെ പോയി. പക്ഷേ എന്ത് ജോലി ചെയ്യാനും അവൻ തയ്യാറായിരുന്നു. ഒരു ജോലിക്ക് വേണ്ടി അലഞ്ഞതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. മറ്റൊരു ജോലിയും വശമില്ലായിരുന്നു എന്ന് മാത്രമല്ല, കൂലിപ്പണിക്ക് പഠിപ്പ് കൂടുതൽ ഉള്ളതുകൊണ്ട് ആരും കൂട്ടില്ല. ശാന്തിപ്പണി പോലും ശീലിപ്പിക്കാത്തതിൽ ഇപ്പോൾ മൂസിന് ഏറെ കുറ്റബോധമുണ്ട്.

“രാവുണ്യേ, നീ ഒരു കാര്യം ചെയ്യൂ. നിന്റെ മോനോട് പറയൂ സാവിത്രിക്കുട്ടിയെയും കൂട്ടി ഒരീസം ഇങ്ങോട്ടൊന്ന് വരാൻ. എന്റെ അന്തർജനത്തിന് അവരെ ഒന്ന് കാണാനാ. ഇനി ഇനി എത്ര നാൾ ഉണ്ടാവുമെന്ന് ആർക്കറിയാം? പറ്റുന്നുണ്ടെങ്കിൽ ചായ്പ്പിൽ രണ്ടു ദിവസം തങ്ങുന്നതിലും വിരോധമില്ല കേട്ടോ, ദൂരെയെങ്കിലും ഒന്ന് കാണാലോ.”
“അടിയൻ പറയാം തിരുമേനി. സാവിത്രിക്കുട്ടിക്കും സന്തോഷമാവും. അവൾ അങ്ങയെക്കുറിച്ച് എപ്പോഴും പറയും.”

പറഞ്ഞുതീരും മുൻപേ അകത്തുനിന്നും ഉച്ചത്തിലുള്ള അലർച്ച കേട്ടപ്പോൾ തിരുമേനി കയ്യിലെ ഊന്നുവടി വലിച്ചെറിഞ്ഞുകൊണ്ട് അകത്തേക്ക് കുതിച്ചു. പുകപടലങ്ങൾ പുറത്തേക്ക് പടരാൻ തുടങ്ങി. ആളിക്കത്തി പടർന്നു പിടിച്ച തീയിലേക്ക് നാരായണൻ മൂസ് സർവ്വശക്തിയും സംഭരിച്ചു കുതിച്ചു. രാവുണ്ണി എന്തു ചെയ്യണമെന്നറിയാതെ നിശ്ചലനായി പോയി. ആളുകൾ ഓടികൂടുമ്പോഴേക്കും ആളിപ്പടർന്ന തീ പ്രതികാരത്തോടെ അടർന്നു വീഴാറായ നാലുകെട്ടിനെ നിശേഷം നക്കിതുടച്ചിരുന്നു.
സന്ധ്യാസമയത്ത് എന്നും കേട്ടിരുന്ന നാരായണൻ മൂസിന്റെ പാരായണം ജ്ഞനപ്പാനയിലെ വരികൾ അപ്പോൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു:
“കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ…”

തീനാളങ്ങൾ ആകാശത്തോളം ഉയർന്നുപൊങ്ങി. ഏറാഞ്ചേരിയില്ലത്തിന്റെ പ്രതാപവും പേറി ആ പഴയ നാലുകെട്ട് ഓർമ്മയായി മാറുകയായിരുന്നു. തടയാൻ ശ്രമിച്ച രാവുണ്ണിയുടെ കൈകൾ വിറച്ചു. ആ പുകപടലങ്ങൾക്കിടയിലേക്ക് തന്റെ യജമാനൻ കുതിച്ചുചെന്നത് എന്തിനായിരുന്നു? ഒരുപക്ഷേ, തകർന്നുപോയ അന്തസ്സിനും മകന്റെ പേരിൽ ചാർത്തപ്പെട്ട കളങ്കത്തിനും ഇടയിൽ ജീവിക്കുന്നതിനേക്കാൾ ഭേദം ആ അഗ്നിയിൽ അലിയുന്നതാണെന്ന് മൂസ് കരുതിയിരിക്കാം.
​പിറ്റേന്ന് പുലർച്ചെ, പുകയടങ്ങാത്ത ആ ചാരക്കൂമ്പാരത്തിന് മുന്നിൽ ഒരു ടാക്സി വന്നിറങ്ങി. ജയിലിൽ നിന്നും മോചിതനായി എത്തിയ വിഷ്ണു! അവന്റെ കയ്യിൽ അച്ഛൻ എന്നും സ്വപ്നം കണ്ടിരുന്ന ആ സർക്കാർ ജോലിയിലേക്കുള്ള നിയമന ഉത്തരവുണ്ടായിരുന്നു. കുറ്റവാളിയല്ലെന്ന് കോടതി വിധിച്ചതിന്റെ രേഖകളും. പക്ഷേ, അത് ഏറ്റുവാങ്ങാൻ ഇന്ന് ആ ഇല്ലമില്ല, അനുഗ്രഹിക്കാൻ അച്ഛനുമില്ല.

താൻ മോഷ്ടിച്ചുവെന്ന് നാട്ടുകാർ വിധിയെഴുതിയ ആ ദേവവിഗ്രഹം സത്യത്തിൽ എവിടെയായിരുന്നു? ഇല്ലത്തിന്റെ വടക്കേ മൂലയിലെ പഴയ മതിൽക്കെട്ടിന് താഴെ, യഥാർത്ഥ മോഷ്ടാക്കൾ ഭയന്ന് ഒളിപ്പിച്ചു വെച്ച വിഗ്രഹം അഗ്നിബാധയ്ക്ക് ശേഷം മണ്ണ് നീങ്ങിയപ്പോൾ അവിടെ തിളങ്ങുന്നുണ്ടായിരുന്നു. വിഷ്ണു നിരപരാധിയായിരുന്നു എന്ന് കാലം തെളിയിച്ചു, പക്ഷേ ആ സത്യം പുറത്തുവന്നപ്പോഴേക്കും കാലം എല്ലാം ചാരമാക്കി മാറ്റിയിരുന്നു.

രാവുണ്ണിയുടെ മകന്റെ കൂടെ വന്ന സാവിത്രിക്കുട്ടി അച്ഛന്റെയും അമ്മയുടെയും ചിതയ്ക്ക് മുന്നിലെന്നപോലെ ആ ചാരക്കൂമ്പാരത്തിന് മുന്നിൽ തളർന്നിരുന്നു. പണ്ട് കുതിച്ചുപാഞ്ഞ ആ പഴയ നാലുകെട്ടിന്റെ സ്ഥാനത്ത് ഇനി പുതിയ കാലത്തിന്റെ കാറ്റ് വീശും. പക്ഷേ, അന്തരീക്ഷത്തിൽ ഇപ്പോഴും ആ പഴയ വരികൾ അലയടിക്കുന്നുണ്ടായിരുന്നു:
​”കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…”
​ഒടുവിൽ, സത്യം ജയിച്ചപ്പോഴേക്കും ഏറാഞ്ചേരിയില്ലം വെറുമൊരു നിഴലായി മാറിയിരുന്നു.

തീനാളങ്ങൾ ആകാശത്തോളം ഉയർന്നുപൊങ്ങി. ഏറാഞ്ചേരിയില്ലത്തിന്റെ പ്രതാപവും പേറി ആ പഴയ നാലുകെട്ട് ഓർമ്മയായി മാറുകയായിരുന്നു. തടയാൻ ശ്രമിച്ച രാവുണ്ണിയുടെ കൈകൾ വിറച്ചു. ആ പുകപടലങ്ങൾക്കിടയിലേക്ക് തന്റെ യജമാനൻ കുതിച്ചുചെന്നത് എന്തിനായിരുന്നു? ഒരുപക്ഷേ, തകർന്നുപോയ അന്തസ്സിനും മകന്റെ പേരിൽ ചാർത്തപ്പെട്ട കളങ്കത്തിനും ഇടയിൽ ജീവിക്കുന്നതിനേക്കാൾ ഭേദം ആ അഗ്നിയിൽ അലിയുന്നതാണെന്ന് മൂസ് കരുതിയിരിക്കാം.
​പിറ്റേന്ന് പുലർച്ചെ, പുകയടങ്ങാത്ത ആ ചാരക്കൂമ്പാരത്തിന് മുന്നിൽ ഒരു ടാക്സി വന്നിറങ്ങി. ജയിലിൽ നിന്നും മോചിതനായി എത്തിയ വിഷ്ണു! അവന്റെ കയ്യിൽ അച്ഛൻ എന്നും സ്വപ്നം കണ്ടിരുന്ന ആ സർക്കാർ ജോലിയിലേക്കുള്ള നിയമന ഉത്തരവുണ്ടായിരുന്നു. കുറ്റവാളിയല്ലെന്ന് കോടതി വിധിച്ചതിന്റെ രേഖകളും. പക്ഷേ, അത് ഏറ്റുവാങ്ങാൻ ഇന്ന് ആ ഇല്ലമില്ല, അനുഗ്രഹിക്കാൻ അച്ഛനുമില്ല.

​താൻ മോഷ്ടിച്ചുവെന്ന് നാട്ടുകാർ വിധിയെഴുതിയ ആ ദേവവിഗ്രഹം സത്യത്തിൽ എവിടെയായിരുന്നു? ഇല്ലത്തിന്റെ വടക്കേ മൂലയിലെ പഴയ മതിൽക്കെട്ടിന് താഴെ, യഥാർത്ഥ മോഷ്ടാക്കൾ ഭയന്ന് ഒളിപ്പിച്ചു വെച്ച വിഗ്രഹം അഗ്നിബാധയ്ക്ക് ശേഷം മണ്ണ് നീങ്ങിയപ്പോൾ അവിടെ തിളങ്ങുന്നുണ്ടായിരുന്നു. വിഷ്ണു നിരപരാധിയായിരുന്നു എന്ന് കാലം തെളിയിച്ചു, പക്ഷേ ആ സത്യം പുറത്തുവന്നപ്പോഴേക്കും കാലം എല്ലാം ചാരമാക്കി മാറ്റിയിരുന്നു.

രാവുണ്ണിയുടെ മകന്റെ കൂടെ വന്ന സാവിത്രിക്കുട്ടി അച്ഛന്റെയും അമ്മയുടെയും ചിതയ്ക്ക് മുന്നിലെന്നപോലെ ആ ചാരക്കൂമ്പാരത്തിന് മുന്നിൽ തളർന്നിരുന്നു. പണ്ട് കുതിച്ചുപാഞ്ഞ ആ പഴയ നാലുകെട്ടിന്റെ സ്ഥാനത്ത് ഇനി പുതിയ കാലത്തിന്റെ കാറ്റ് വീശും. പക്ഷേ, അന്തരീക്ഷത്തിൽ ഇപ്പോഴും ആ പഴയ വരികൾ അലയടിക്കുന്നുണ്ടായിരുന്നു:
​”കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…”
​ഒടുവിൽ, സത്യം ജയിച്ചപ്പോഴേക്കും ഏറാഞ്ചേരിയില്ലംഒരുപിടി ചാര മായി
മാറി ക്കഴിഞ്ഞിരുന്നു.
ശു ഭം 🌹🙏❤️

ദിവാകരൻ പി.കെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *