ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

അതിമോഹന ദിവ്യമീ
ജീവിതയാത്ര
അതിമോഹന പാവന
ജീവിതയാത്ര
അതിമോഹം കൊണ്ടതു
പങ്കിലമാക്കേണ്ട
അതിമോഹം കൊണ്ടതിൻ
ദുർഗ്ഗതി വേണ്ട
അനുകൂല കാലത്ത്
അതിജാഗ്രത വേണം
അതിർ വിട്ടു പോയെന്നാൽ
ആകുലതകളെത്തും
അടിവച്ചു കേറുമ്പോൾ
ആനന്ദമെങ്കിൽ
അടിതെറ്റിപ്പോയെന്നാൽ
ആർത്തനാദങ്ങൾ!
ആരോടും പാടില്ലയനീതി
കളെള്ളോളം
ആർക്കുമറിഞ്ഞോണ്ടൊരത്തൽ
കൊടുക്കാതെ
അന്നന്നു വേണ്ടുന്ന ജീവിത
ധർമ്മങ്ങൾ
ആകുന്ന പോലവെ
ചെയ്തു പോകേണം
ആകുന്ന കാരുണ്യ
മാരോടും കാട്ടി
ആ പുണ്യമാത്മാവി
ലേറ്റു വാങ്ങേണം
ആദിത്യചന്ദ്രൻമാർ
പോലെ തെളിഞ്ഞു
ആദിമധ്യാന്തങ്ങൾ
നോക്കാതെയാർക്കും
ആരതി വെട്ടം പകർന്നു
നീ പോകുമ്പോൾ
ആരു മറിയാതെ
കൈകൂപ്പിനിന്നു പോം !

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *