ആരോരുമറിയാത്ത പ്രണയം
ആരോടും പറയാത്ത പ്രണയം
അറിയുവാൻ കാര്യങ്ങൾ
അധികവും കണ്ണുകൊണ്ടറിയിക്കും
നിർമ്മല,മാം പ്രണയം……
(ആരോരുമറിയാത്ത പ്രണയം……)
പറയുന്നതിന് മുമ്പു പറയേണ്ടകാര്യങ്ങൾ
മനസ്സുകൊണ്ടറിയുന്ന പ്രണയം,
പറയാത്തകാര്യങ്ങൾ പറഞ്ഞെന്നു തോന്നും
മനസ്സുകൾക്കുള്ളിലെ പ്രണയം…..
പറയാതെയറിയുന്ന പ്രണയം…..
ഹൃത്തിൽ,
ഒഴുകിനടക്കുന്ന പ്രണയം.
(ആരോരുമറിയാത്ത പ്രണയം……)
കണ്ടാലും കണ്ടാലും പോരാത്ത പ്രണയം
കേട്ടാൽ മതിയാവില്ലീ പ്രണയം
കേൾക്കുന്നതൊക്കെയും മധുരമായ്
തോന്നുന്ന,
കാതുകൾക്കുള്ളിലെ പ്രണയം….
അഴകുകുറഞ്ഞതും അഴകായ്‌ തോന്നുന്ന
മറിമായമാണത്രേ പ്രണയം……
(ആരോരുമറിയാത്ത പ്രണയം…….)

By ivayana