ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

കാലംകഴിഞ്ഞെൻ്റെകാമന തീരുവാൻ
കാത്തിരിക്കയാണോ നീയുമിന്ന്
എങ്കിൽപറയട്ടെ അന്നെനിക്കു വേണ്ട
നിൻആത്മ പ്രണയമതെനിക്കു വേണ്ട
കാക്കക്കുവായ്പുണ്ണുവരുന്നൊരുനേരത്താ
മാമ്പഴമുണ്ടായിട്ടെന്തുകാര്യം
കാര്യശേഷി ഉണ്ടായകാലത്തു
പത്തുപുത്തൻ സ്വരൂപിച്ചിട്ടു ഞാനും
വയ്യാത്തകാലത്തുകാത്തുകൊള്ളാനായി
കാശു കൊടുത്തതു നേടിക്കോളാം
തീഷ്ണമായ് ചോരഒഴുകുംകാലത്തേ
പുളകങ്ങൾആ ആറ്റിൽ പുളയുന്നുള്ളൂ
കതിരിമ്മേൽവളം വച്ചുവിളവു കൂട്ടുവാൻ
പടുവിഢിയല്ല ഞാനെന്നറിയുകയിനി
ഉപഗുപ്തനെകാത്തുകിടക്കുംവാസവദക്ക്,
അടങ്ങിയശരീരകാമനകൾ,
അതുതീർന്ന നേരത്തു പുളകം
കൊടുക്കുന്ന ആത്മീയകാമനയാണു കേമം
ഇന്നിൻ്റെ കാമന ചേതോഹരമെന്ന മതമാണു
എന്നിൽ കുടികൊള്ളുന്നതും വേറിട്ടനുഭൂതി
ഭരിക്കും നാളിലോ അറിയിക്കാമന്നുകാവി കരുതിക്കോളൂ
സർവ്വജ്ഞ പീഠം നേടാൻപോയശങ്കരനും
തിരിച്ചിറങ്ങിപ്പോരേണ്ടതെന്തു കൊണ്ട്
ഗൃഹസ്ഥാശ്രമം ഏറെപുണ്യമെന്നറിവ്
എന്നിനിഉണ്ടാവുംഭർതൃഹരി പറഞ്ഞോ,
നിയതിഓരോന്നുഒരുക്കിവച്ചിട്ടുണ്ട്,
അതിൽനിനക്കെത്രയെന്നുംചൊല്ലിക്കാണും
അഞ്ചുപേർകൂടിച്ചേർന്നാലും ആറാമൻ
കർണ്ണനെപ്രീയമെന്തേ!,ഉള്ളാലെ ഇനി ഞാനില്ല
എന്നാകിൽ തള്ളിപ്പറഞ്ഞോളു ദുഖമില്ല,
പറയണം വെറുതെനാട്യം വേണ്ട,
ഇനി ആവതില്ല പരകായമായി നിൽക്കാൻ

പ്രകാശ് പോളശ്ശേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *