രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️
മാനസച്ചിന്തക്കൊരുമറയില്ലാതെ
മതമതുപോലൊരുനേർരേഖചമച്ച്
മനുഷ്യത്വമുള്ള മർത്യരായുലകിൽ
മമതയാലതുത്തമോത്തമമാകും.
മൃഗയാവിനോദമേറുമുള്ളത്തിൽ
മദമാത്സര്യമദനകാമനയുദിക്കിൽ
മോഹമാർന്ന മാനസദിക്കിലായി
മാലേറുന്നതുസ്വാർത്ഥതയാലല്ലോ.
മനീഷയിലഭിഷംഗമേറുകിലയ്യോ
മോദമിമ്പമാർന്നതുകരണത്തിൽ
മോടിയിലാകൃഷ്‌ടരായോരെല്ലാം
മേൽഗതിയില്ലാതതോഗതിയിൽ.
മന്നിലാരുണ്ടെല്ലാം തികഞ്ഞതായി
മാർഗ്ഗത്തിലായത്യാഗ്രഹമേറിയേറി
മൃദുലതയില്ലാതെ ഉഗ്രതയായാൽ
മാറ്റാനായവരെല്ലാo മഹിതരായിടും.
മിശിഹാതന്നിലുമമേദ്യമേദ്യങ്ങൾ
മാനസ്സത്തിലീരണ്ടുഭാവങ്ങളായി
മോശമായാലന്തകാന്തകനാകും
മഹിയിലനുകൂലമായാലാശിസ്സായി.
മതിലില്ലാമനസ്സിലോടുമാത്മീയത
മുറപ്പോലതു നിക്ഷേപമായീടുകിൽ
മാതൃകയായതു നിർവൃതിയാകെ
മാനസനേത്രങ്ങൾ ഔചിത്യമാകും.
മൂടുപടമിട്ട മാനസങ്ങളിയായിമ്പം
മാറ്റുന്നതോ ആസുരിക പാനീയം
മുടിച്ചിടുമതൊഴിച്ചു കുടിച്ചീടിൽ
മാനസമുന്മാദാസക്തയിലാണ്ടിടും.
മോഹിച്ചിറകാർന്ന പക്ഷികളെല്ലാം
മേഘത്തോളമുയാരാനിശ്ചയാലെ
മദിച്ചവ പറന്നുയർന്നു തളർന്നീടിൽ
മോഹമറ്റതു അറുതിയാകാനായി.
മൂർഖമാനസത്തിലഭിമാനിക്കാനായി
മര്യാദയൊട്ടുമില്ലയതിവിനയവുമില്ല
മൃഗനായാട്ടാർന്ന മാനസരാഗങ്ങൾ
മേധ്യമായതുമമേധ്യമാക്കാനൊരുങ്ങി .
മെല്ലെമെല്ലെയാന്ത്രികയോജനയേറി
മൂർത്തമായൊരുയകതളിരിലായി
മുട്ടാളപ്പെരുമാറ്റപ്പെരുമ്പറതാളത്തിൽ
മൂഢത്വധ്വനികളാൽ പ്രതിശ്രുതിയായി.
മോക്ഷാഗ്നി ഏന്തുന്ന അർക്കമന്ത്രം
മേദിനിക്കെന്നും രക്ഷാമാർഗ്ഗമായി
മേന്മയേറിയേറി ഉത്ഥാനതയാലെ
മികച്ചാലിംഗനത്താൽരഞ്ജിപ്പിക്കും.
മേധാവിക്കു സ്വസ്തികമുദ്രയായി
മണിദീപത്തിരി കത്തിക്കുമ്പോൾ
മഞ്ജുളഭഗവച്ചൈതന്യമുദിപ്പനകെട്ടി
മേൽമേൽരമണീയതയിളയിലായി.
മോഹനയൗവ്വനയുക്തമാം പ്രകൃതി
മദനരാഗാലാപന നിർവൃതിയിലായി
മൃതസഞ്ജീവനിയായിപുലരീകിരണം
മംഗളഗായത്രിയോതുന്നാവർത്തനം.
മന:പ്പീഢയേറുമല്പമണ്ഡലത്തിലായി
മുറ്റിയമാന്ദ്യമേറിയഭത്സനമാർഗ്ഗങ്ങൾ
മനസ്സുഖമൊഴിഞ്ഞാപത്തായീടിൽ
മനോവ്യഥയാർന്നകം ചകിതമായി.
മനസ്താപത്താൽ ഉരുകിയുരുകി
മൃഗകൃതികൾ ലക്ഷീഭവിച്ചുള്ളിൽ
മസ്ഥകമാകെയജ്ഞാനപരാക്രമം
മഹത്ത്വമില്ലാപ്രവർത്തനലഹരിയിൽ.
മനസ്സിലാത്മാനാത്മവിവേകമുണരണം
മധുവ്രതമായതുവൃത്താന്തമാകുകിൽ
മഹാതത്ത്വമുള്ളിൽ അറിവാകുകിൽ
മഹദ്ജജീവിതമുജ്ജ്വലമാകുമനന്തരം.
