ഞാനും
എൻ തൊടിയിലെ പൂക്കളും,
നിൻ കപോലങ്ങൾ
കാണാൻ
മിഴിപ്പീലികൾ
വിടർത്തിയതറിഞ്ഞുവോ
നീ….
നീയെൻ
മലർ മുല്ലയിൽ
ഗന്ധം ഞാനറിയാതെ
നിറച്ചുവോ.
പരിലാളനങ്ങളിൽ
പനിനീരുറഞ്ഞതായ്
പാടും
കരിനീലവണ്ടുകൾ
നിന്നിൽ തേങ്ങൽ
ചാർത്തുന്നുവോ.
സഖി നീ
കണ്ണാരം പൊത്തുമ്പോൾ
വിണ്ണിന്റെ വെൺവാക്കിൽ
ആരോരും കാണാതെ
മായുന്ന ചില്ലുകൾ ഞാൻ.
താളം മറക്കുമ്പോൾ
ആട്ടം പിഴയ്ക്കുന്ന
ഏകാന്ത നർത്തകി നീ.
എന്നിൽ എന്നിൽ
എന്നോരമാകെ
മധു വീഴ്ത്തും
ഹിമമഴയാകുന്നു നീ.
മായുന്നു ഞാൻ നിന്റെ
നീലാംബരങ്ങളിൽ
തിങ്കൾ കാട്ടും,
പൊൻ താരകങ്ങളായ്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *