നന്ദിയില്ലാത്ത മനുഷ്യരുണ്ടേ
അതിൽ ഒന്നാമതാണവരെന്നും
എള്ളോളമുള്ള കുഞ്ഞുകുറ്റങ്ങളെ
തീജ്വാലയാക്കി മാറ്റുന്നോർ.
നൻമയില്ലാത്ത മനുഷ്യരുണ്ടേ
അതിൽ ഒന്നാമതാണവരെന്നും
കണ്ടതും കേട്ടതും കാണാതിരിന്നതും
പൊയ്യാക്കി മാറ്റുന്ന കൂട്ടർ.
ഇമവെട്ടി മിന്നിതെളിയുന്ന മാത്രയിൽ
ഇതൾ പോലെ തള്ളി പറയും
ഇരിക്കപ്പൊറുതി തരാതെ അവരെന്നും
ഉടലോടെ ഊറ്റി പിഴിയും.
വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും
വാളായി മാറിയോരെത്ര
പൊയ്മുഖം കൊണ്ട് പോർമുഖം തീർത്തിട്ട്
ആളെ വധിച്ചവർ എത്ര.
ആയുസ്സിലാകെയും ആനന്ദളില്ലാത്ത
നാളുകൾ തീർത്തവരെത്ര
അറിയാത്ത വഴികളിൽ അടിവേരറുത്തുള്ള
അപകടകാരികളെത്ര.
അറിയുക നിങ്ങൾ ചമച്ചുള്ള പാതയിൽ
നിങ്ങൾക്ക് തന്നെയാ നാശം
അറിയുക നിങ്ങൾതൻ കപടമാം മുഖപടം
അഴിയാതിരിക്കില്ല സത്യം.
വിരഹത്തിൻ നിമിഷങ്ങൾ വിടപറയും നേരം
വിധിയെ പഴിച്ചവരെത്ര
വിലങ്ങുകളണിയിച്ച വിചിത്രമാം ലോകത്ത്
വിഡ്ഡികളായവർ എത്ര.
വിധിപറയുന്നവരെല്ലാരും ഉത്തമർ
എന്നു ധരിക്കേണ്ടതില്ല
വീര്യവും കോപവും എല്ലാമടങ്ങുമ്പോൾ
വീണിടും നിങ്ങൾ തൻ പക്ഷം.
നന്ദിയില്ലാത്തവർ വാഴുന്ന ലോകമേ
നൻമയുള്ളവർ വീഴുന്ന കാലമേ
വരാതിരിക്കില്ല നാശത്തിൻ പെരുമഴ
വരാതിരിക്കില്ല മോക്ഷത്തിൻ നിറപറ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *