ഭ്രാന്ത്‌ ഇല്ലാതെ ഭ്രാന്തിയായ ഓർമ്മകൾക്ക് മരണമില്ലല്ലോ. അടുത്തെവിടെയോ ചങ്ങല കിലുങ്ങും പോലെ.
27 വയസ്സുള്ള ഒരു പെണ്ണ് ഓടിയാൽ എത്ര ദൂരം ഓടും…
അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു…
രാവിലെ മുതൽ വഴക്കായിരുന്നു..
അന്ന് ലീവ് ആയതിനാൽ ഞാൻ ഓരോ പണികളിൽ മുഴുകി..
അപ്പോളെല്ലാം അമ്മായി അമ്മയും നാത്തൂനും എന്നെ ദേഷ്യം പിടിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്..
എന്നും ഉള്ളതായതിനാൽ ഞാൻ കാര്യമാക്കിയില്ല..
ഉച്ചയോടെ എന്റെ ഭർത്താവ് എന്നു പറയുന്നവൻ കയറി വന്നു..
ഞാൻ റൂമിൽ മേശയിൽ വെച്ചിരുന്ന ടേബിൾ ഫാൻ ഓൺ ചെയ്ത് അരക്കൊപ്പം ഉള്ള കട്ടി കൂടിയ മുടി ഉണക്കുകയാണ്..
വളരെ ചെറിയ ഒരു ബെഡ് റൂം ആയിരുന്നു അത്..
രണ്ടാൾ നിന്നാൽ ഒന്നു തിരിയാൻ പോലും പറ്റാത്തത്..
ഞാൻ തിരിഞ്ഞു ചോറ് എടുക്കട്ടെ എന്ന് ചോദിച്ചതും അയാൾ എന്നെ പിടിച്ചു തള്ളിയതും ഒന്നിച്ചായിരുന്നു..

വിടർത്തിയിട്ട എന്റെ മുടി അയാളുടെ ശക്തിയായ തള്ളലിൽ ഫാനിൽ കുരുങ്ങി.
കിട്ടിയ ഭാഗം മുറുകെ പിടിച്ചു ഞാൻ അലറി ക്കരഞ്ഞു..
അയാൾ ഫാൻ എന്നിട്ടും ഓഫാക്കിയില്ല..
അമ്മയും പെങ്ങളും ഓടി വന്നു..
ഫാൻ ഓഫ്‌ ചെയ്തു…
സങ്കടം കാരണം ഞാൻ തേങ്ങിക്കരയുകയായിരുന്നു..
മുടി കുരുക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല..
അപ്പോളെല്ലാം അനാവശ്യമായി അമ്മ എന്നെ ചീത്ത വിളിക്കുന്നുണ്ട്..

അതിനിടയിൽ നാത്തൂൻ പോയി കത്രിക കൊണ്ടു വന്നു.. അവർ തുന്നൽക്കാരിയാണ്..
വേണ്ട,, എന്റെ മുടി വെട്ടല്ലേ , ഞാൻ കുരുക്ക് എടുത്തോളാം എന്ന് ഞാൻ കരഞ്ഞു പറയുന്നുണ്ട്..
അതൊന്നും കേൾക്കാൻ നിൽക്കാതെ അവർ ഞാൻപിടിച്ചിരുന്ന ഭാഗം വെച്ചു മുറിച്ചു.
അരയോളം ഉണ്ടായിരുന്ന എന്റെ മുടി ഇപ്പോ ചുമലോപ്പം…
സങ്കടവും വേദനയും കാരണം ഞാൻ കരച്ചിൽ ഉച്ചത്തിലാക്കി… ആരും രക്ഷിക്കാൻ വരില്ല എന്നറിയാമെങ്കിലും ഞാൻ കരഞ്ഞു..
നിന്റെ തള്ള ചത്തോടി ഇങ്ങനെ കരയാൻ എന്ന് അലറി കൊണ്ട് അയാൾ റൂമിലേക്ക് ഓടി വന്നു..
എന്റെ അല്ല നിങ്ങളുടെ തള്ളയാ ചത്തത് എന്ന് ഞാൻ അരിശത്തോടെ പറഞ്ഞു..
അന്ന് വരെഎന്ത് പറഞ്ഞാലും ഉറക്കെ ശബ്ദിക്കാതിരുന്ന എന്റെ മറുപടി അയാളെ നടുക്കി..
എന്റെ നേരെ കുരക്കുന്നോടി — മോളെ എന്ന് വിളിച്ചു അയാൾ എന്നെ തല്ലി..
എന്റെ സമനില തെറ്റിയതായി എനിക്ക് തോന്നി… മേശയിൽ ഇരുന്ന ഫ്ലവർ വേസ് എടുത്തു ഞാൻ പുറത്തേക്ക് വലിച്ചെറിഞ്ഞു.

അയാൾ എന്നെ വീണ്ടും തല്ലി.
എന്റെ ക്ഷമ നശിച്ചിരുന്നു.
കേട്ടാൽ അറക്കുന്ന തെറി അയാൾ വിളിച്ചു പറഞ്ഞു..
നിന്റെ ഭാര്യക്ക് പ്രാന്താടാ.. പെങ്ങൾ എരിവ് കേറ്റി.
അതിന്നു ഞാൻ മാറ്റി കൊടുക്കാം എന്ന് പറഞ്ഞു ബാക്കിയുള്ള എന്റെ മുടി അയാൾ കുത്തിപിടിച്ചു..
വേദനിച്ചപ്പോൾ ഞാൻ അയാളെ ശക്തമായി തള്ളി മാറ്റി..
അയ്യോ എന്റെ മോനെ ഈ പ്രാന്തി കൊല്ലുന്നേ എന്ന് അമ്മായി അമ്മ വിളിച്ചു കൂവാൻ തുടങ്ങി..
എല്ലാം കൊണ്ടും സമനില തെറ്റിയ ഞാനും വായിൽ വന്നതൊക്കെ പറഞ്ഞു..
എല്ലാവരും ചേർന്നു എന്നെ പിടിച്ചു വെച്ചു..
ഞാൻ കുതറി.

അയാൾ ഫോണിൽ കുത്തി അയാളുടെ സുഹൃത്തായ ഡ്രൈവറോട് വരാൻ പറഞ്ഞു.
ഇവളെ ഭ്രാന്തശപത്രിയിൽ ആക്കാം..
അല്ലേ വട്ട് മൂത്ത് ഇവൾ എല്ലാരേം കൊല്ലും…
എനിക്ക് വട്ടില്ല എന്ന് ഞാൻ അലറി..
അപ്പോ നാത്തൂൻ പറഞ്ഞു ഇത് തന്നെയാടി വട്ട്..
എല്ലാരും ചേർന്നു എന്നെ വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി..
ഒച്ചയും ബഹളവും കേട്ട് അടുത്തുള്ളവർ വന്നിട്ടുണ്ട്.
അവരോടൊക്കെ അയാൾ പറയുന്നു എനിക്ക് ഭ്രാന്ത്‌ ആണെന്ന്..

അല്ല, അല്ല എന്ന് ഞാൻ പറയുന്നത് കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല..
വണ്ടി പോയത് ഡോക്ടർ ഏകനാഥിന്റെ ഹോസ്പിറ്റലിലേക്കാണ്..
എന്റെ കൈയ്യിൽ അയാൾ മുറുക്കി പിടിച്ചിട്ടുണ്ട്…
ഞാൻ അത് വിടുവിക്കാൻ നോക്കുന്നുണ്ട്…
എനിക്ക് ഡോക്ടറിനെ കാണണ്ട, എനിക്കെന്റെ വീട്ടിൽ പോയ മതി എന്ന് ഞാൻ കരയുന്നുണ്ട്..
മെന്റൽ ഹോസ്പിറ്റൽ എന്ന ബോർഡ് കണ്ടതിന്റെ ഞെട്ടൽ മാറാതെ ഞാൻ പ്രതികരിച്ചു കൊണ്ടിരുന്നു..
ആശുപത്രിയിൽ ഭ്രാന്തൻമാരുടെ കൂടെ ഭ്രാന്തില്ലാത്ത ഞാൻ..
പേടിച്ചു പോയ ഞാൻ അയാളുടെ കൈ ഒന്നു അയഞ്ഞ മാത്രയിൽ എല്ലാരേയും തള്ളി മാറ്റി ഗേറ്റിനടുത്തേക്ക് ഓടി..
ദേണ്ടെ പേഷ്യന്റ് ഓടി പോകുന്നു എന്നും പറഞ്ഞു സെക്യൂരിറ്റിക്കാർ എന്റെ പിറകേ ഓടി..
ഒടുവിൽ അവരെല്ലാം എന്നെ പിടിച്ചു..
ഡോക്ടറുടെ മുറിയിൽ കൊണ്ടു പോയി..

പിടിച്ചു കൊണ്ട് വരുന്നത് കണ്ടിട്ടാവണം ഡോക്ടർ ചോദിച്ചു എന്താ എന്ന്..
സെക്യൂരിറ്റിക്കാരന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി..
ആള് വയലന്റ് ആണ് ഡോക്ടർ..
ഇങ്ങോട്ട് ഇരുത്തു. Dr പറഞ്ഞു..
Dr എന്നെ മനസ്സിലാക്കും എന്ന് കരുതി ഞാൻ അയാളുടെ കൈ തട്ടിമാറ്റി സ്റ്റൂലിൽ ഇരുന്നു..
അമ്മായി അമ്മയും ഭർത്താവും നട്ടാൽ മുളക്കാത്ത കഥകളാണ് എന്നെ കുറിച്ചു പറയുന്നത്…
ക്ഷമയുടെ പരിധി കടന്നപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞു.. ഡോക്ടർ എനിക്ക് ഭ്രാന്തില്ല.. Plz ഞാൻ പറയുന്നത് ഒന്നു കേൾക്കു..

ഭ്രാന്തുള്ളവർ ആരെങ്കിലും ഉണ്ട് എന്ന് പറയുമോ,, റൂമിൽ ഉള്ള നേഴ്സ് ആണ്..
ഞാൻ അവരെ പാടെ അവഗണിച്ചു കൊണ്ട് ഡോക്ടരോട് പറഞ്ഞു.. എന്നെ ഒന്നു കേൾക്കു…
കുട്ടിയുടെ അസുഖം ഒക്കെ മനസ്സിലായി.. റിലക്സ് ആവാൻ ഞാൻ ഒരു മരുന്ന് തരാം.. എന്നിട്ട് നമുക്ക് സംസാരിക്കാം..
ഡോക്ടർ ഞാൻ റിലക്സ് ആണ്.. എനിക്ക് മരുന്ന് വേണ്ട.. എന്റെ ശബ്ദം കടുത്തതായിരുന്നു…
കുട്ടി ആദ്യം പറയുന്നത് കേൾക്കു…
ഡോക്ടർ പോലും അസുഖമില്ലാത്ത ഒരാളെ തിരിച്ചറിയുന്നില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ഉറക്കെ കരഞ്ഞു പോയി..

മേശപ്പുറത്തുള്ള സാധനങ്ങൾ എല്ലാം തട്ടി മാറ്റിയും വലിച്ചെറിഞ്ഞും ഞാൻ പറഞ്ഞു എനിക്ക് വട്ടില്ല.. എന്നെ ഒന്നു മനസ്സിലാക്കു..
Dr കണ്ണ് കാണിച്ചപ്പോൾ സെക്യൂരിറ്റിക്കാർ എന്നെ വന്നു പിടിച്ചു..
അപ്പോളും ഞാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു എനിക്ക് വട്ടില്ല,, ഇല്ല എന്ന്..
ട്രാപ്പിൽ പെട്ടെന്ന് എനിക്ക് മനസ്സിലായി..
എല്ലാരും കൂടെ പിടിച്ചു വെച്ചു കൈത്തണ്ടയിലേക്ക് സൂചി കുത്തിയിറക്കി..
മയങ്ങി വീണ അവസാന ബോധത്തിലും ഞാൻ പറയുന്നുണ്ടായിരുന്നു.. എനിക്ക് ഭ്രാന്തില്ല… എന്നെ രക്ഷിക്കൂ…….

By ivayana

Leave a Reply

Your email address will not be published. Required fields are marked *