രചന : മേരിക്കുഞ്ഞ്. ✍
‘ഡാഷ് മോനോ ‘എന്ന്
സംശയിച്ച മാത്രയിൽ
എനിക്കും
ആസനത്തിലൊരു
വളഞ്ഞ വാൽ
മുളച്ചുപൊന്തി.
നാട്ടുകാവലിനു
തീറ്റിപ്പോറ്റും
വിഖ്യാത നാഥന്റെ
നാത്തുമ്പിലുരുവായ
വിശേഷണത്തിലെൻ
മേനിയിൽ സ്വർണ്ണ
രോമ കഞ്ചുകം
പുതഞ്ഞു മിന്നി.
ഒന്നുറക്കെ
കുരച്ച നേരം
അത്ഭുതം…..
അതെ….
ഞാനുമതു
തന്നെയല്ലയോ……എന്ന
നിർവൃതി നിറഞ്ഞു തൂവി.
രുചിച്ചാഹരിച്ചവ-
യ്ക്കൊക്കെയും
നന്ദിയുള്ള
കാവലാൾ
നാടിൻ
ഉള്ളം കാണുന്ന
മഹാഋഷി!!
നാലുകാലിൽ
എനിക്കും പെട്ടെന്ന്
നട്ടെല്ല്
തിരശ്ചീനമായി
ആ…… ഹാ!!
ആ മഹാ
പ്രഭാവനെപ്പോലെത്തന്നെ

