പുലർമഞ്ഞു പെയ്യുന്ന
പുലരിയിൽ ഞാനൊരു
മധുരിക്കും സ്വപ്നം കണി
കണ്ടുണർന്നു
അനുരാഗ വിവശയായ്
അരുകിൽ വന്നെന്നെ
തൊട്ടുണർത്തി കുളിർ
ചാർത്തും കരതലങ്ങൾ
അനുഭൂതി നിറക്കുമാ
കരസ്പർശനമെന്നെ
നിദ്രയിൽ നിന്നും
ഉണർത്തി വിട്ടു
മിഴിരണ്ടും തുറന്നു ഞാൻ
അലസമായ് നോക്കവേ
കണ്ടില്ല അവളെങ്ങ്
പോയ് മറഞ്ഞു?
ഒരുമാത്ര നിശ്വാസം
അടർന്നു വീണു എന്റെ
മാനസമൈനയെങ്ങോ
പറന്നു പോയി!
ഹൃദയവ്യഥയുള്ളിൽ
ഞെരിഞ്ഞമർന്നു ഞാനും
നഷ്ടബോധത്തിൽ ഒഴുകും
കണ്ണീർ തുടച്ചു മാറ്റി…
ഒരു ദീർഘ നിശ്വാസം
തളർന്നു വീണു വേഗം
നിദ്രയെ കൈവിട്ടു
ഉണർന്നെണീറ്റു
പുലർമഞ്ഞു പെയ്യുന്ന
പുലരിയിൽ പവനനും
അറിയാതെ തലോടി
പോയ്മറഞ്ഞ പോലെ.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *