മരണപത്രം ( Will ) എഴുതുന്നവർ ശ്രദ്ധിക്കുക : വെറുമൊരു ഒപ്പ് മാത്രം പോരാ !
​നമ്മുടെ കാലശേഷം കുടുംബത്തിൽ തർക്കങ്ങൾ ഇല്ലാതിരിക്കാനാണല്ലോ നമ്മൾ മരണപത്രം തയ്യാറാക്കുന്നത് . എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഈ മരണപത്രം തന്നെ പിന്നീട് വലിയ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാം .
​മരണപത്രം രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന രണ്ട് കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ അതിന്റെ നിയമസാധുത വർദ്ധിപ്പിക്കാൻ സാധിക്കും :
​വിശദമായ ലിസ്റ്റ് തയ്യാറാക്കുക :
ആർക്കൊക്കെയാണ് സ്വത്ത് നൽകുന്നതെന്ന് വ്യക്തമാക്കുന്നതിനൊപ്പം , ഓരോ സ്വത്തിനെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അടങ്ങിയ ഒരു പട്ടിക ( List ) തയ്യാറാക്കി മരണപത്രത്തോടൊപ്പം ചേർക്കുക .

പ്ലാനും സ്കെച്ചും നിർബന്ധമാക്കാം :
മരണപത്രത്തിൽ പറയുന്ന വസ്തുവകകളുടെ പ്ലാനും സ്കെച്ചും ഒരു താലൂക്ക് സർവേയറെയോ വില്ലേജ് ഓഫീസറെയോ കൊണ്ട് സാക്ഷ്യപ്പെടുത്തി മരണപത്രത്തോടൊപ്പം അറ്റാച്ച് ചെയ്യുന്നത് ഏറ്റവും ഉചിതമാണ് .
​എന്തുകൊണ്ട് ഇത് ചെയ്യണം ?
​സാധാരണയായി മരണപത്രം തെളിയിക്കാൻ കോടതിയിൽ സാക്ഷികൾ ആവശ്യമാണ് . എന്നാൽ കാലക്രമേണ സാക്ഷികൾ കൂറുമാറാനോ ( Hostile witness ) അല്ലെങ്കിൽ മറ്റ് തടസ്സങ്ങൾ ഉണ്ടാവാനോ സാധ്യതയുണ്ട് . അത്തരം ഘട്ടങ്ങളിൽ ഗവൺമെന്റ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ ഈ രേഖകൾ നിങ്ങളുടെ മരണപത്രത്തിന്റെ ആധികാരികത തെളിയിക്കാൻ കോടതിയെ സഹായിക്കും .
​സ്വത്തുക്കൾ തർക്കമില്ലാതെ പ്രിയപ്പെട്ടവരിലേക്ക് എത്താൻ ഇത്തരം ചെറിയ മുൻകരുതലുകൾ വലിയ പങ്കുവഹിക്കും .

തട്ടാരി രവീന്ദ്രനാഥ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *