കുറ്റിയില്‍ തറച്ചത്
ഉടവാളിന്റെ മൂര്‍ച്ച,
ചുമരില്‍ ഓര്‍മ്മയുടെ നങ്കൂരം!
ചൂണ്ടയില്‍ കൊരുത്തത്
രുചിയുടെ പിടച്ചില്‍,
വലയില്‍ ഒഴുക്കിന്റെ പ്രാണന്‍!
പേനയില്‍ നിറച്ചത്
ചോരയുടെ ചുവപ്പ്,
കടലാസില്‍ കല്ലുപ്പിന്റെ കാഠിന്യം!
കയറില്‍ തൂക്കിയത്
തടവറയുടെ തണുപ്പ്,
തുലാസില്‍ നീതിയുടെ ദൂരാന്വയം!
തോക്കില്‍ തൊടുത്തത്
വേഗത്തിന്റെ മുന്നായം,
അമ്പില്‍ ക്ഷമയുടെ പൂര്‍ണവിരാമം!
കലണ്ടറില്‍ തുളവീഴാത്ത
തൂശനിലയിട്ട്,
ബലിയുടെ കാകസാക്ഷ്യം!
സ്മൃതി സൂനം!

വര:ഷാഫി ഹസ്സൻ

By ivayana