രചന : സെറ എലിസബത്ത് ✍
ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്
ഒരു വികാരമായി മാത്രമല്ല —
ഒരു അഭയമായി.
നമ്മൾ ഉള്ളിൽ നിന്ന് തകർന്നുനിൽക്കുന്ന ദിവസങ്ങളിൽ അവർ ശബ്ദം പോലും മൃദുവാക്കും. ലോകം മുഴുവൻ, നമ്മളെ സാധാരണപോലെ കാണുമ്പോഴും അവർ മാത്രം നമ്മുടെ കണ്ണുകളുടെ ക്ഷീണത്തിൽ നിന്ന്
പറയാതെ വച്ച കൊടുങ്കാറ്റുകൾ വായിച്ചെടുക്കും.
“സുഖമാണോ?” എന്ന് അവർ ചോദിക്കുമ്പോൾ അത് ഒരു സാധാരണ ചോദ്യമാകില്ല. അതിൽ നമ്മുടെ മൗനങ്ങളോട് പോലും ജാഗ്രതയോടെ ചേർന്നുനിൽക്കുന്ന ഒരു ഹൃദയത്തിന്റെ വിങ്ങലുണ്ടാകും. അവരുടെ ഓരോ ചെറിയ ശ്രദ്ധയ്ക്കുള്ളിലും നമ്മളെ നഷ്ടപ്പെടുമോ എന്ന
നിശ്ശബ്ദമായൊരു പേടി മറഞ്ഞുകിടക്കുന്നുണ്ടാകും.
അത്തരം സ്നേഹം ലഭിക്കുന്നത് മനോഹരമാണ്. പക്ഷേ അതേ ആഴത്തിൽ തിരികെ
സ്നേഹിക്കാൻ കഴിയാത്തത് —
ഹൃദയത്തിന് സഹിക്കാനാവാത്ത ഒരു നിശ്ശബ്ദ കുറ്റബോധമാണ്.
കാരണം അവർ തെറ്റായ മനുഷ്യരല്ല.
അവർ വൈകി വന്നവരായിരിക്കാം. അല്ലെങ്കിൽ
നമ്മുടെ ഉള്ളിലെ അടഞ്ഞുപോയ മുറികളിലേക്ക് അവരുടെ വെളിച്ചം എത്തിച്ചേരാതിരുന്നതാകാം.
ചിലപ്പോൾ നമ്മളെ ഏറ്റവും മനോഹരമായി സ്നേഹിക്കുന്ന ആളുകളെ തന്നെയാണ്
നമ്മുടെ ഹൃദയം തിരഞ്ഞെടുക്കാതെ പോകുന്നത്.
അവർ നമ്മളെ ഓർക്കുന്ന രീതിയിൽ
നമ്മൾ നമ്മളെ പോലും ഓർക്കാറില്ല.
നമ്മളിൽ നമുക്ക് ഇഷ്ടമില്ലാത്ത പലകാര്യങ്ങളും അവർക്ക് പ്രിയപ്പെട്ടവയായിരിക്കും.
നമ്മൾ മറന്നുപോയ ചെറിയ കാര്യങ്ങൾ പോലും
അവർ സൂക്ഷിച്ചുവെക്കും. ഒരു ദിവസം casually പറഞ്ഞ ഒരു വാക്ക് പോലും അവരുടെ ഹൃദയത്തിൽ വർഷങ്ങളോളം ജീവിക്കും.
പക്ഷേ സ്നേഹം ചിലപ്പോൾ കരുണ കൊണ്ട് ജനിക്കില്ല. നല്ല മനുഷ്യരെന്ന കാരണത്താൽ മാത്രം വളരുകയും ഇല്ല.
Heart is a cruel, quiet country.
അത് ചിലരിൽ കാരണമില്ലാതെ അഭയം കണ്ടെത്തും. എന്നാൽ മറ്റു ചിലരിൽ നിന്ന് എത്ര സ്നേഹം ലഭിച്ചാലും വാതിലുകൾ പൂർണ്ണമായി തുറക്കില്ല.
Maybe some of the saddest people in the world are not the unloved.
They are the ones who were loved deeply by beautiful hearts
they could not return home to.
ഏറ്റവും നിശ്ശബ്ദമായ heartbreak കൾ
ഒരാൾ പോകുമ്പോൾ അല്ല സംഭവിക്കുന്നത്.
മറിച്ച്, ഒരു നല്ല മനുഷ്യന്റെ ഹൃദയം നമ്മുടെ കൈകളിൽ പതുക്കെ തകരുന്നത് കാണുമ്പോഴാണ്.
അവർ കരയാതിരിക്കാൻ ശ്രമിക്കും.
“അതൊക്കെ സാരമില്ല” എന്ന് ചിരിക്കും.
പക്ഷേ ആ ചിരിയുടെ പിന്നിൽ
സ്നേഹത്തിന് വേണ്ടി തുറന്നുവെച്ച ഒരു ലോകം പതുക്കെ അടഞ്ഞുപോകുന്ന ശബ്ദം ഉണ്ടാകും.അതിനുശേഷം വർഷങ്ങൾ കഴിഞ്ഞാലും അവരെ ഓർക്കുമ്പോൾ ഉള്ളിൽ ഒരു മഴ പെയ്യും.
കാരണം
ചില മനുഷ്യരെ നമ്മൾ സ്നേഹിച്ചില്ലെങ്കിലും
അവർ നമ്മളെ സ്നേഹിച്ച രീതി നമ്മുടെ ജീവിതത്തിലെ ഏറ്റവും മൃദുവായ ദുഃഖങ്ങളിലൊന്നായി മാറും….!

