രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍
സമാനഹൃദയ സമയസഞ്ചാരി
തുരീയ തുരീയാതീത ,തലങ്ങളിൽ
വരികയാണിത വടക്കുദിക്കിലു
കൊല്ലൂരുനിന്നും ,കന്യാകുകുമാരിയിലു
സുന്ദരിയാണതി സുന്ദരിയാണതി
ഭാഷാമലയാള ദേവതഞാനിതാ
അരൂപിയരൂപി ,യരൂപികളായി
പോരികയിന്നെന്റെ ,യൊപ്പംകവിയേനീ
പകലിലെ ,താപത്തിന്നറുതിയില്ലാ
രാവിന്റെകുളിരിലൂ ,ടൊന്നിച്ചുപോകാം
നോക്കുകനീയെന്റെ ,അക്ഷരമാകവെ
ധായ്ക്കു ദായും ,ഭായ്ക്കു ബായും കഷ്ടം കഷ്ടം!
അദ്ധ്യാപകരൊക്കെ ,അധ്യാപകരുമായ്
വിദ്യാർത്ഥികളൊക്കെ ,വിധ്യാർത്ഥികളുമായ്
അനുഭവവിദ്യകളന്യമായ്പോയി
നവമാധ്യമവിദ്യ ആഭാസങ്ങളും
എന്നിലെയക്ഷര ഉടയാടയാകെ
പറിച്ചെടുത്തൂ വിയത്തിലേക്കിതാ
അക്ഷരമുത്തിന്നരഞ്ഞാണഭംഗികൾ
ജഘനത്തിൽനിന്നും ,പറിച്ചെറിയുന്നു
ആകയാലെന്നുടെ സമാനഹൃദയ ,
ഒളിച്ചിരിക്കാം വനമേഖലകളിൽ
അഴകൊഴുകുന്ന സുന്ദരമേനിയിൽ
കൊതുകുകടിച്ചുതിണർത്തുചുകന്നു
എങ്ങിനെഞാനിനി ,കൊല്ലൂരിലുപോകും
തുഞ്ചൻപറമ്പിനേം ,കഞ്ചൻപറമ്പാക്കി
ഭൂമിതൻകുണ്ഡലിനി ,യുണർന്നു ,താപാൽ
നാഗമുണരുന്നു ദംശിച്ചുപോകുന്നു
കവിയേസമാനഹൃദയാ നീകൂടെ
മൂകാംബികയിലേക്കെന്നൊപ്പംപോരുമോ?

